മെല്‍ബണില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച

മെല്‍ബണ്‍| VISHNU.NL| Last Modified ചൊവ്വ, 30 ഡിസം‌ബര്‍ 2014 (10:44 IST)
മെല്‍ബണ്‍ ക്രിക്കറ്റ് ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ആസ്ട്രേലിയ ഉയര്‍ത്തിയ 385 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയ്ക്ക് 23 റണ്‍സ് എന്ന നിലയില്‍ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി.മുരളി വിജയ് (11), ശിഖര്‍ ധവാൻ (0), ലോകേഷ് രാഹുല്‍ (1) എന്നിവരാണ് പുറത്തായത്.

ഇന്ത്യയ്ക്ക് ഓസ്ട്രേലിയയ്ക്ക് മേല്‍ വിജയം നേടാന്‍ സാധിച്ചില്ലെങ്കില്‍ പരമ്പര ഓസ്ട്രേലിയയ്ക്ക് ലഭിക്കും. അതേ സമയം ഇനി മൂന്നാം ടെസ്റ്റ് സമ നിലയില്‍ പിരിയാനാണ് സാധ്യത കൂടുതല്‍. നേരത്തെ, ഒന്പതു വിക്കറ്റിന് 318 റണ്‍സെടുത്ത് ആസ്ട്രേലിയ രണ്ടാമിന്നിംഗ്സ് ഡിക്ളയര്‍ ചെയ്തിരുന്നു. ഷോണ്‍ മാര്‍ഷ് (99), ക്രിസ് റോജേഴ്സ് (69) എന്നിവരുടെ ബാറ്റിംഗാണ് ആസ്ട്രേലിയയെ തുണച്ചത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :