മൂ‍ന്നാം ടെസ്റ്റ് ജയിക്കാന്‍ ഇന്ത്യ വിയര്‍ക്കേണ്ടിവരും

മെല്‍ബണ്‍| VISHNU.NL| Last Modified തിങ്കള്‍, 29 ഡിസം‌ബര്‍ 2014 (15:40 IST)
മെല്‍ബണില്‍ നടക്കുന്ന ഇന്ത്യ, ടെസ്റ്റ് പരമ്പരയിലെ മൂന്നാമത്തെ മത്സരത്തിലും ഓസ്ട്രേലിയ പിടിമുറുക്കുന്നു. നിലവില്‍ കളി അവസാനിപ്പിക്കുമ്പോള്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 261 റണ്‍സ് എന്ന നിലയിലാണ് ഓസ്‌ട്രേലിയ. അവസാന ദിവസമായ നാളെ ലീഡ് വര്‍ദ്ധിപ്പിച്ച് ഇന്നിംഗ്സ് എത്രയും പെട്ടെന്ന് അവസാനിപ്പിച്ച് ഇന്ത്യയെ ബാറ്റിങ്ങിന് വിടാനാകും ഓസ്‌ട്രേലിയയുടെ ശ്രമം.

നേരത്തെ 8ന് 462 എന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് മൂന്നു റണ്‍സ് കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും ശേഷിച്ച രണ്ടു വിക്കറ്റുകളും നഷ്ടമായിരുന്നു. ഇതോടെ ഓസ്ട്രേലിയയ്ക്ക് 65 റണ്‍സിന്റെ ലീഡ് ലഭിച്ചിരുന്നു. ഇപ്പോഴത്തെ ലീഡുകൂടി കൂട്ടിയാല്‍ ഓസ്ട്രേലിയ രണ്ടാം ഇന്നിങ്‌സില്‍ 326 റണ്‍സിന്റെ മൊത്തം ലീഡ് നേടി. ഇന്ത്യന്‍ ബൌളര്‍മാര്‍ കിണഞ്ഞ് പരിശ്രമിച്ചിട്ടും റണ്‍ വഴങ്ങാതിരിക്കാ‍ന്‍ സാധിച്ചില്ല.

ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറും (67 പന്തില്‍ നിന്ന് 40) റോജേഴ്‌സും (123 പന്തില്‍ നിന്ന് 69 റണ്‍സ്) മികച്ച തുടക്കം നല്‍കിയതാണ് ഓസ്ട്രേലിയന്‍ ഇന്നിംഗ്സ് ഇത്രയും ശക്തമായത്. വാട്‌സണ്‍ (17), ഒന്നാമിന്നിങ്‌സിലെ സെഞ്ച്വറിക്കാരന്‍ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് (14) എന്നിവര്‍ പെട്ടെന്ന് മടങ്ങിയെങ്കിലും ഷോണ്‍ മാര്‍ഷിന്റെ പ്രകടനം ഓസീസിന് കരുത്തായി. 62 റണ്‍സുമായി ഷോണ്‍ മാര്‍ഷ് ക്രീസിലുണ്ട്. ഉമേഷ് യാദവും ആര്‍ അശ്വിനും ഇശാന്ത് ശര്‍മ്മയും ഇന്ത്യയ്ക്കായി രണ്ട് വിക്കറ്റ് വീതം നേടി. മുഹമ്മദ് ഷാമിക്ക് ഒരു വിക്കറ്റും കിട്ടി.

ഇനിയും ഒരു പരാജയം നേരിട്ട് നാണം കെടുന്നതിനേക്കാള്‍ മത്സരം വിജയിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. അതേസമയം ശക്തമായി തിരിച്ചടിച്ചാല്‍ മൂന്നാം ടെസ്റ്റ് സമനിലയില്‍ പിടിക്കാനാണ് ഓസ്ട്രേലിയയുടെ ലക്ഷ്യം. ഈ മത്സരം സമനിലയിലായാലും പരമ്പര സ്വന്തമാക്കാന്‍ ഓസ്‌ട്രേലിയയ്ക്ക് കഴിയും.
മഴ മാറി നില്‍ക്കുകയും ഓസ്ട്രേലിയന്‍ ഇന്നിംഗ്സ് പെട്ടന്ന് അവസാനിക്കുകയും ചെയ്താല്‍ നാളത്തെ പോരാട്ടം വീറുറ്റതാകും.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :