പാക് ക്രിക്കറ്റില്‍ അഴിച്ചു പണി; മാലിക്കിനും മുഹമ്മദ് ഹഫീസിനും കോണ്‍ട്രാക്റ്റ് നഷ്‌ടം

 malik , hafeez , PCB , ക്രിക്കറ്റ് , ഇന്ത്യ , പി സി ബി , പാകിസ്ഥാന്‍
ലാഹോര്‍| Last Modified വ്യാഴം, 8 ഓഗസ്റ്റ് 2019 (16:31 IST)
ലോകകപ്പ് തോല്‍‌വിക് പകിസ്ഥാന്‍ ക്രിക്കറ്റില്‍ അഴിച്ചു പണികള്‍ തുടരുന്നു. മുതിര്‍ന്ന താരങ്ങളായ ഷൊയ്ബ് മാലിക്, മുഹമ്മദ് ഹഫീസ് എന്നിവരെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി ) കോണ്‍ട്രാക്റ്റ് പട്ടികയില്‍ നിന്നൊഴിവാക്കി.

ടെസ്‌റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് പിന്നാലെ ഏകദിനത്തില്‍ നിന്നും മാലിക്ക് വിരമിച്ചിരുന്നു. ട്വന്റി-20 ക്രിക്കറ്റില്‍ മാത്രമേ ഇനി തുടരൂ എന്ന് അദ്ദേഹം അറിയിച്ചിരുന്നു. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ മാത്രം കളിക്കാം എന്ന നിലപാടിലാണ് ഹഫീസ്.

ഈ സാഹചര്യത്തിലാണ് മാലിക്കുമായും ഹഫീസിമായുള്ള കോണ്‍ട്രാക്റ്റ് പി സി ബി അവസാനിപ്പിച്ചത്. ലോകകപ്പിലെ തോല്‍‌വി വിമര്‍ശനങ്ങള്‍ക്ക് വഴിവച്ച സാഹചര്യത്തില്‍ പാക് ക്രിക്കറ്റ് ടീമില്‍ വമ്പന്‍ മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

പാ‍ക് ക്രിക്കറ്റിനെ ശുദ്ധീകരിക്കുമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രിയും മുന്‍ പാക് നായകനുമായ ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :