ചതിയില്‍പ്പെട്ട് പെണ്‍കുട്ടികള്‍; കോയമ്പത്തൂരില്‍ മാത്രം പതിനഞ്ചോളം സ്‌ത്രീകള്‍ - വ്യാജ ‘അര്‍മാന്‍ മാലിക്ക്’ തട്ടിയെടുത്തത് ലക്ഷങ്ങള്‍!

  arman malik , police , caught , bollywood playback, അര്‍മാന്‍ മാലിക്ക്, പൊലീസ് , സ്‌ത്രീകള്‍ , പെണ്‍കുട്ടികള്‍
കോയമ്പത്തൂര്‍| Last Modified വ്യാഴം, 30 മെയ് 2019 (14:43 IST)
പ്രശസ്‌ത ബോളിവുഡ് പിന്നണിഗായകന്‍ അര്‍മാന്‍ മാലിക്കിന്റെ പേരില്‍ സ്‌ത്രീകളുമായി ബന്ധം സ്ഥാപിച്ച് പണം തട്ടിയ യുവാവ് പിടിയില്‍. ഉളുന്തൂര്‍പേട്ട സ്വദേശി മഹേന്ദ്രവര്‍മനെയാണ് കോയമ്പത്തൂര്‍ ജില്ലാ ക്രൈംബ്രാഞ്ച് കസ്‌റ്റഡിയിലെടുത്തത്.

ഫേസ്‌ബുക്ക്, വാട്‌സാപ്പ് എന്നീ നവമാധ്യമങ്ങളിലൂടെ പെണ്‍കുട്ടികളുമായി ബന്ധമുണ്ടാക്കിയെടുക്കുകയും പിന്നീട് കബളിപ്പിച്ച് പണം തട്ടിയെടുക്കുന്നതുമായിരുന്നു മഹേന്ദ്രവര്‍മന്റെ രീതി. ലക്ഷക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിച്ചത്.

കോയമ്പത്തൂരില്‍ മാത്രം പതിനഞ്ചോളം സ്‌ത്രീകളെ പ്രതി ചതിയില്‍പ്പെടുത്തി. ഇവരുടെ പക്കല്‍ നിന്നും പണം വാങ്ങിയതായാണ് റിപ്പോര്‍ട്ട്. അര്‍മാന്‍ മാലിക്കിന്റെ ഫോട്ടോകള്‍ സ്വന്തം പ്രൊഫൈലായി ഉപയോഗിച്ച ശേഷം സന്ദേശങ്ങളിലൂടെയാണ് മഹേന്ദ്രവര്‍മന്‍ പെണ്‍കുട്ടികളുമായി ബന്ധം സ്ഥാപിച്ച് തുടങ്ങുക. പരിചയം ശക്തമാകുമ്പോള്‍ ഓരോ ആവശ്യം പറഞ്ഞ് പണം വാങ്ങും. പിന്നീട് ഇവരുമായുള്ള അടുപ്പം അവസാനിപ്പിക്കുകയും ചെയ്യും.

പെട്ടെന്ന് പണമുണ്ടാക്കാനുള്ള ശ്രമമായിരുന്നു ഇയാളുടേതെന്നും വ്യാജ പ്രൊഫൈല്‍ ഉപയോഗിച്ചാണ് മഹേന്ദ്രവര്‍മന്‍ തട്ടിപ്പ് നടത്തിയതെന്നും പൊലീസ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :