ബാംഗ്ലൂരിനെതിരെ ‘കലി തുള്ളി’യ ധോണിക്ക് മുമ്പില്‍ റെക്കോര്‍ഡുകള്‍ തകര്‍ന്നു വീണു; കാഴ്‌ചക്കാരനായി കോഹ്‌ലി

ബാംഗ്ലൂരിനെതിരെ ‘കലി തുള്ളി’യ ധോണിക്ക് മുമ്പില്‍ റെക്കോര്‍ഡുകള്‍ തകര്‍ന്നു വീണു; കാഴ്‌ചക്കാരനായി കോഹ്‌ലി

Mahendra singh dhoni , Royal challengers bangalore , CSK , Chennai super kings , dhoni , മഹേന്ദ്ര സിംഗ് ധോണി , വിരാട് കോഹ്‌ലി , റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ , ചെന്നൈ , ഐ പി എല്‍
ബാംഗ്ലൂര്‍| jibin| Last Modified വ്യാഴം, 26 ഏപ്രില്‍ 2018 (10:47 IST)
സമകാലിക ക്രിക്കറ്റിലെ ഏറ്റവും കേമനെന്ന ലേബലുള്ള വിരാട് കോഹ്‌ലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരൂനെതിരെ മഹേന്ദ്ര സിംഗ് ധോണി പുറത്തെടുത്ത ബാറ്റിംഗ് വെടിക്കെട്ടില്‍ പിറന്നത് റെക്കോര്‍ഡുകള്‍.

അവസാന ഓവറുകളില്‍ ബാഗ്ലൂരിന്റെ ബോളര്‍മാരെ കടന്നാക്രമിച്ച ധോണി 34 പന്തില്‍ നിന്ന് 70 റണ്‍സാണ് അടിച്ചു കൂട്ടിയത്. ഇതോടെയാണ് മഹിയുടെ പേരില്‍ ഒരുപിടി റെക്കോര്‍ഡുകള്‍ പിറന്നത്.

ട്വന്റി-20 മത്സരത്തില്‍ 5000 റണ്‍സ് നേടുന്ന ആദ്യ ക്യാപ്‌റ്റന്‍ എന്ന നേട്ടമാണ് ധോണി സ്വന്തമാക്കിയത്. കൂടാതെ
2013നു ശേഷം ആദ്യമായിട്ടാണ് അദ്ദേഹം ഒരു ഐ പി എല്‍ സീസണില്‍ രണ്ട് അര്‍ദ്ധസെഞ്ചുറി നേടുന്നത്. ഒരു ഇന്നിംഗ്‌സില്‍ 7 സിക്‍സറുകള്‍ ആദ്യമായിട്ടാണ് മുന്‍ ഇന്ത്യന്‍ നായകന്‍ നേടുന്നത്.

ബാംഗ്ലൂര്‍ ജയം ഉറപ്പിച്ച നിമിഷമായിരുന്നു ധോണി ജയം പിടിച്ചുവാങ്ങിയത്. 206 റണ്‍സ് എന്ന കൂറ്റന്‍ ടോട്ടല്‍ പിന്തുടര്‍ന്ന ചെന്നൈ രണ്ടു പന്ത് ബാക്കി നില്‍ക്കെയാണ് ജയം സ്വന്തമാക്കിയത്.

അവസാന മൂന്ന് ഓവറില്‍ ചെന്നൈയ്‌ക്ക് വേണ്ടിയിരുന്നത് 45 റണ്‍സായിരുന്നു. ഈ ഘട്ടത്തില്‍ നിന്നാണ് ധോണിയുടെ തകര്‍പ്പന്‍ ബാറ്റിംഗ് മികവില്‍ മഞ്ഞപ്പട ജയം നേടിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :