ധോണിയുടെ വെടിക്കെട്ട് ഫലം കണ്ടില്ല; പഞ്ചാബിന് നാലു റൺസ് ജയം

ചണ്ഡിഗഡ്, തിങ്കള്‍, 16 ഏപ്രില്‍ 2018 (07:28 IST)

 IPL , Mahendra singh dhoni , chennia super kings , ചെന്നൈ സൂപ്പർ കിംഗ്‌സ് , കിംഗ്‌സ് ഇലവൻ പഞ്ചാബ് , ചെന്നൈ

ആവേശം നിറഞ്ഞു നിന്ന മത്സരത്തില്‍ ചെന്നൈ സൂപ്പർ കിം‌ഗ്സിനെതിരെ കിംഗ്‌സ് ഇലവൻ പഞ്ചാബിന് നാലു റൺസ് ജയം.198 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈയ്ക്ക് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 193 റണ്‍സെടുക്കാനേ സാധിച്ചുള്ളു.

അവസാന പന്തുവരെ അസാമാന്യ പോരാട്ടവീര്യം പ്രകടമാക്കിയ ചെന്നൈ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി, 44 പന്തിൽ ആറു ബൗണ്ടറിയും അഞ്ചു സിക്സും ഉൾപ്പെടെ 79 റൺസുമായി പുറത്താകാതെ നിന്നു.

മോഹിത് ശർമ എറിഞ്ഞ അവസാന ഓവറിൽ ചെന്നൈയ്ക്ക് 17 റൺസ് വേണ്ടിയിരുന്നെങ്കിലും അവസാന പന്തിൽ ധോണി നേടിയ സിക്സ് ഉൾപ്പെടെ 12 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ.

സീസണിൽ ചെന്നൈയുടെ ആദ്യ തോൽവിയാണിത്. പഞ്ചാബിന്റെ രണ്ടാം ജയവും.

നേരത്തേ, വെസ്‌റ്റ് ഇന്‍‌ഡീസ് താരം ക്രിസ് ഗെയിലിന്‍റെ (33 പന്തില്‍ 63) വെടിക്കെട്ട് ബാറ്റിംഗ് മികവിലാണ് പഞ്ചാബ് മികച്ച സ്‌കോറിലെത്തിയത്. 22 പന്തില്‍ നിന്ന് 37 റണ്‍സെടുത്താണ്‌ രാഹുലും മികച്ച പ്രകടനം പുറത്തെടുത്തു. ഒന്നാം വിക്കറ്റിൽ ഗെയിൽ – രാഹുൽ സഖ്യം 97 റൺസ് ചേർത്തതോടെ ഒരു ഘട്ടത്തിൽ പഞ്ചാബ് 250 കടക്കുമെന്ന് തോന്നിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

ധോണിയുടെ കട്ട ഹീറോയിസം വീണ്ടും; ഇത്തവണ ബാറ്റിന് പകരം തോക്ക് - ഉന്നം തെറ്റാതെ വെടിയുതിര്‍ത്ത് താരം

ഐപിഎല്‍ പതിനൊന്നാം സീസണില്‍ തകര്‍പ്പന്‍ തിരിച്ചുവരാണ് മഹേന്ദ്ര സിംഗ് ധോണിയുടെ ചെന്നൈ ...

news

ഇത് അപമാനം തന്നെ; വിമാനത്താവളത്തില്‍ ചെന്നൈ താരത്തിന്റെ വസ്‌ത്രമഴിച്ച് പരിശോധന നടത്തി

ട്വിറ്ററിലൂടെ വിവരം പുറത്തു വിട്ടെങ്കിലും ഏത് വിമാനത്താവളത്തില്‍ വെച്ചാണ് സംഭവം ...

news

മാരകഫോം തുടരുന്ന ചെന്നൈയ്‌ക്ക് വമ്പന്‍ തിരിച്ചടി; സൂപ്പര്‍ താരത്തിന് പരിക്ക്

ഐപിഎല്ലില്‍ മാരക ഫോം തുടരുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് കനത്ത തിരിച്ചടി നല്‍കി മറ്റൊരു ...

news

തിരുവനന്തപുരം നിരാശപ്പെടും; ചെന്നൈയുടെ മത്സരങ്ങള്‍ വിശാഖപട്ടണത്തേക്ക്

കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപവത്‌കരണം ആവശ്യപ്പെട്ട് തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തമായി ...

Widgets Magazine