വെബ്ദുനിയ ലേഖകൻ|
Last Modified ശനി, 25 ഏപ്രില്‍ 2020 (14:11 IST)
മുംബൈ: അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ മികച്ച സ്പിന്നറായി തന്നെ മാറ്റിയെടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത് മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണിയെന്ന് കുൽദീപ് യാദവ്. വിക്കറ്റിന് പിന്നിൽ നിൽക്കുമ്പോൾ ധോണി നൽകിയ ഉപദേശങ്ങൾ ഒരുപാട് സഹായിച്ചിട്ടുണ്ട് എന്നും പരിശീലകന് തുല്യമായാണ് ധോണിയെ താൻ കാണുന്നത് എന്നും കുൽദീപ് യാദവ് പറയുന്നു
വിക്കറ്റ് കീപ്പറായി ടീമിലുള്ളപ്പോള്‍ ധോണിയുടെ പല ഉപദേശങ്ങളും എന്നെ സഹായിച്ചിട്ടുണ്ട്. പിഴവുകള്‍ ചൂണ്ടിക്കാട്ടി കൂടുതല്‍ മെച്ചപ്പെട്ട ബൗളറാക്കി എന്നെ മാറ്റിയത് ധോണിയാണ്. ധോണി എന്നോട് പറയാറുള്ളത് പന്ത് സ്പിന്‍ ചെയ്യിപ്പിക്കണമെന്നാണ്. ഫ്‌ളാറ്റായി ബൗള്‍ ചെയ്തിട്ടു കാര്യമില്ലെന്നും ധോണി എപ്പോഴും ഉപദേശിക്കാറുണ്ട്.
ധോണി ഇത് പറയുമ്പോള്‍ കുട്ടിക്കാലത്തെ എന്റെ കോച്ചിനെയാണ് ഓര്‍മ വരാറുള്ളത്. ധോണിയില്‍ നിന്നും ഞാന്‍ കേട്ടിട്ടുള്ള ഏറ്റവും നല്ല ഉപദേശം അതുതന്നെയായിരുന്നു. കാരണം ആദ്യകാലത്തെ കോച്ചും അക്കാര്യം തന്നെയായിരുന്നു എന്നെ എപ്പോഴും ഓര്‍മിപ്പിയ്ക്കാറുള്ളത്. കുല്‍ദീപ് പറഞ്ഞു.