തെരുവിൽ അന്തിയുറങ്ങിയിരുന്ന അറുന്നൂറോളം പേർക്കാണ് അവർ ആശ്രയമായത്, നടനെയും ഭാര്യയെയും അഭിനന്ദിച്ച് മോഹൻലാൽ

വെബ്ദുനിയ ലേഖകൻ| Last Modified ശനി, 25 ഏപ്രില്‍ 2020 (11:53 IST)
ലോക്‌ഡൗൺ കാലത്ത് ആരും ആശ്രയമില്ലാത്തെ തെരുവിൽ കഴിഞ്ഞിരുന്നവരെ പുനരധിവസിപ്പിച്ച നടൻ വിനു മോഹനെയും ഭാര്യ വിദ്യയെയും അഭിനന്ദിച്ച് മോഹൻലാൽ. 600 ഓളം പേരെയാണ് തെരുവോരം എന്ന സന്നദ്ധ സംഘടനയുടെ സഹായത്തോടെ ഭക്ഷണവും വസ്ത്രവും നൽകി ഇവർ പുനരധിവസിപ്പിച്ചത്. ആരാലും ശ്രദ്ധിക്കാനില്ലാതെ തെരുവുകളിൽ കഴിയേണ്ടിവന്നവർക്ക് ആശ്രയമായി മാറിയ എന്റെ കൂട്ടുകാർക്ക് എല്ലാ നന്മകളും നേരുന്നു എന്ന് ഫെയ്സ്ബുക്കിൽ കുറിച്ചു

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ, ആരാലും തിരിഞ്ഞ് നോക്കാനില്ലാതെ തെരുവുകളിൽ കഴിയേണ്ടിവരുന്ന ആളുകളുമുണ്ട് നമുക്കിടയിൽ. അവർക്കൊരു ആശ്രയമായ്, അവരെ ഏറ്റെടുത്ത്, കുളിപ്പിച്ച്, നല്ല വസ്ത്രങ്ങളും ഭക്ഷണവും നൽകി, പുതിയ മനുഷ്യരാക്കി മാറ്റുവാൻ മുൻകൈയെടുത്ത് ഇറങ്ങിയ വിനു മോഹൻ, ഭാര്യ വിദ്യ, മുരുഗൻ, അദ്ദേഹത്തിന്റെ തെരുവോരം പ്രവർത്തകർ, എന്നിവരുടെ കൂട്ടായ പ്രവർത്തനഫലമായി ഇതിനോടകം അറുനൂറിലധികം ആളുകളെയാണ് തെരുവുകളിൽ നിന്ന് കണ്ടെത്താനായത്. അവർക്കൊരു ആശ്രയമായി, അവരെ സഹായിക്കാനിറങ്ങിയ എൻ്റെ പ്രിയ കൂട്ടുകാർക്ക് എല്ലാവിധ നന്മകളും നേരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :