കുല്‍ദീപിന്റെ ആ മാന്ത്രിക ബോളിംഗിനു പിന്നിലെ രഹസ്യമെന്ത് ?; സംശയം അഫ്രീദിയില്‍ വരെയെത്തി

കൊല്‍ക്കത്ത, ചൊവ്വ, 6 നവം‌ബര്‍ 2018 (13:35 IST)

 kuldeep yadav , kieron pollard , criket , kohli , team india , ട്വന്റി-20 , പൊള്ളാര്‍ഡ് , കുല്‍‌ദീപ് യാദവ് , സഞ്ജയ് മഞ്ജരേക്കര്‍

ഇന്ത്യന്‍ സ്‌പിന്നര്‍മാര്‍ ക്രിക്കറ്റ് ലോകത്ത് എന്നും അത്ഭുതങ്ങള്‍ കാട്ടിയിട്ടുള്ളവരാണ്. ഇവരുടെ പട്ടികയില്‍ ഏറ്റവും പുതിയതായി ഇടം പിടിച്ചിരിക്കുന്നത് കുല്‍‌ദീപ് യാദവും ചാഹലുമാണ്. എന്നാല്‍ വെസ്‌റ്റ് ഇന്‍ഡീസിനെതിരായ ആദ്യ മത്സരത്തില്‍ കുല്‍ദീപ് എറിഞ്ഞ ഒരു പന്താണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

മത്സരത്തിന്റെ ഒമ്പതാം ഓവറില്‍ പൊള്ളാര്‍ഡിനെതിരെയാണ് കുല്‍ദീപ് തന്റെ മാന്ത്രികബോള്‍ പുറത്തെടുത്തത്. 75-80 കിലോ മീറ്റര്‍ വേഗതയില്‍ ബോള്‍ ചെയ്യുന്ന ഇന്ത്യന്‍ സ്‌പിന്നര്‍ വിന്‍ഡീസ് താരത്തെ ഞെട്ടിക്കാന്‍ പുറത്തെടുത്തത് 107 കിലോമീറ്റര്‍ വേഗതയുള്ള പന്തായിരുന്നു.

അപ്രതീക്ഷിതമായി പാഞ്ഞെത്തിയ ബോള്‍ നേരിടാന്‍ പൊള്ളാര്‍ഡിന് സാധിച്ചെങ്കിലും കുല്‍‌ദീപില്‍ നിന്നുമുണ്ടായ ഈ നീക്കത്തെ അത്ഭുതത്തോടെയാണ് അദ്ദേഹം നോക്കിക്കണ്ടത്. ഇടംകൈയന്‍ മീഡിയം പേസറുടേത് പോലെ വേഗമേറിയ പന്താണ് കുല്‍ദീപ് എറിഞ്ഞതെന്നാണ് ശ്രദ്ധേയം.

ആ പന്തില്‍ വിക്കറ്റ് ലഭിച്ചില്ലെങ്കിലും കുല്‍ദീപിന്റെ ആവനാഴിയിലെ പുതിയ ആയുധമാണെന്നായിരുന്നു കമന്ററി ബോക്സിലുണ്ടായിരുന്ന സുനില്‍ ഗവാസ്കറും സഞ്ജയ് മഞ്ജരേക്കറും വ്യക്തമാക്കിയത്.

ആരാധകരുടെ ഇഷ്‌ടതാരവും പാകിസ്ഥാന്‍ മുന്‍ സ്‌പിന്നറുമായിരുന്ന ഷഹീദ് അഫ്രീദിയാണ് ഇത്തരത്തില്‍ ബോള്‍ ചെയ്യുന്നത്. ബാറ്റ്‌സ്‌മാനെ ഞെട്ടിക്കാന്‍ അപ്രതീക്ഷിതമായി 115-120 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിയുന്നത് അദ്ദേഹത്തിന്റെ ശീലമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

മണിയടിച്ച സംഭവം; അസറുദീനെതിരെ രോക്ഷം പ്രകടിപ്പിച്ച് ഗംഭീര്‍ രംഗത്ത്

ഇന്ത്യ - വെസ്‌റ്റ് ഇന്‍ഡീസ് ട്വന്റി-20 മത്സരം നടന്ന ഈഡന്‍ ഗാര്‍ഡനില്‍ മണിയടിച്ച് ...

news

പിറന്നാള്‍ ആഘോഷിക്കാന്‍ കോഹ്‌ലി തിരഞ്ഞെടുത്ത സ്ഥലം സൂപ്പറാണ്; അനുഷ്‌കയുടെ ട്വീറ്റ് വൈറലാകുന്നു!

മുപ്പതാം പിറന്നാള്‍ ആഘോഷിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിക്ക് ...

news

കോഹ്‌ലിയുടെ റെക്കോര്‍ഡ് ‘അടിച്ചു തകര്‍ത്ത്’ പാക് താരം; അസമിന് പുതിയ നേട്ടം

നേട്ടങ്ങള്‍ സ്വന്തമാക്കുന്നതില്‍ പിശുക്ക് കാട്ടാത്ത ഇന്ത്യന്‍ ക്രിക്കറ്റ് ടീം ...

news

വിരമിക്കൽ പ്രഖ്യാപനം അപ്രതീക്ഷിതം; ടെസ്‌റ്റ് കളിക്കാൻ ഇനി റായിഡുവില്ല

രഞ്ജി ട്രോഫി ഉൾപ്പെടെയുള്ള ടെസ്‌റ്റ് മത്സരങ്ങളിൽ നിന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം ...

Widgets Magazine