കെയ്ൻ വില്യംസൺ തിരിച്ചെത്തി, ഐസിസി ചാമ്പ്യൻസ് ട്രോഫിക്കുള്ള ന്യൂസിലൻഡ് ടീമിനെ പ്രഖ്യാപിച്ചു

അഭിറാം മനോഹർ| Last Modified ഞായര്‍, 12 ജനുവരി 2025 (10:21 IST)
2025ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ന്യൂസിലന്‍ഡ് 15 അംഗ ടീമിനെ പ്രഖ്യാപിച്ചു. 2023 ലോകകപ്പ് സെമിഫൈനലില്‍ അവസാനമായി കളിച്ച മുന്‍ നായകന്‍ കെയ്ന്‍ വില്യംസണ്‍ ഏകദിന ക്രിക്കറ്റിലേക്ക് തിരിച്ചെത്തി. മിചല്‍ സാന്റനര്‍ നായകനാകുന്ന ടീമില്‍ ഡെവണ്‍ കോണ്‍വെ, ടോം ലാതം, മാറ്റ് ഹെന്റി തുടങ്ങി പരിചയസമ്പന്നരായ കളിക്കാരും അണിനിരക്കുന്നു.

കെയ്ന്‍ വില്യംസണ്‍, വില്യം യങ്ങ്, രചിന്‍ രവീന്ദ്ര തുടങ്ങി ശക്തമായ ബാറ്റിംഗ് നിരയാണ് ടീമിനുള്ളത്. മാറ്റ് ഹെന്റിയും ലോക്കി ഫെര്‍ഗൂസനുമാകും പേസ് നിരയെ നയിക്കുക. മിച്ചല്‍ ബ്രേസ്വെല്‍, ഗ്ലെന്‍ ഫിലിപ്‌സ്, മിച്ചല്‍ സാന്റനര്‍ എന്നിവരാകും ടീമിലെ സ്പിന്‍ ഓപ്ഷനുകള്‍.

ന്യൂസിലന്‍ഡ് ടീം: മിച്ചല്‍ സാന്റനര്‍, ഡെവോണ്‍ കോണ്‍വെ, ടോം ലാഥം(കീപ്പര്‍), കെയ്ന്‍ വില്യംസണ്‍, രചിന്‍ രവീന്ദ്ര, വില്യം യങ്ങ്, മാര്‍ക്ക് ചാപ്മാന്‍, ഗ്ലെന്‍ ഫിലിപ്‌സ്, ഡാരില്‍ മിച്ചല്‍,നഥാന്‍ സ്മിത്ത്, ലോക്കി ഫെര്‍ഗൂസന്‍, ബെന്‍ സിയേഴ്‌സ്, വില്യം ഒ റൂക്ക്, മാറ്റ് ഹെന്റി, മിച്ചല്‍ ബ്രേസ്വല്‍



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :