കോഹ്‌ലി ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്‌മാന്‍: മിയാൻദാദ്

കോഹ്‌ലി ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്‌മാന്‍: മിയാൻദാദ്

Javed Miandad , Virat Kohli , team india , cricket , Rahul dravid , India , വിരാട് കോഹ്‌ലി , ജാവേദ് മിയാൻദാദ് , രാഹുല്‍ ദ്രാവിഡ് , വിരാട് കോഹ്‌ലി , പാകിസ്ഥാന്‍ , അണ്ടർ-19
ഇസ്ലാമാബാദ്| jibin| Last Modified വ്യാഴം, 8 ഫെബ്രുവരി 2018 (15:35 IST)
നിലവിലെ ഏറ്റവും മികച്ച ബാറ്റ്‌സ്‌മാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയാണെന്ന് മുന്‍ പാകിസ്ഥാന്‍ നായകൻ ജാവേദ് മിയാൻദാദ്.

പ്രതിഭയുള്ള താരമാണ് കോഹ്‌ലിയെന്നതില്‍ സംശയമില്ല. പ്രതിസന്ധികളില്‍ ടീമിനെ ഒറ്റയ്‌ക്ക് കരകയറ്റാനുള്ള അദ്ദേഹത്തിന്റെ കരുത്താണ് വിരാടിനെ വ്യത്യസ്ഥനാക്കുന്നത്. ബോളറുടെ കുറവുകള്‍ തിരിച്ചറിഞ്ഞ് ബാറ്റ് ചെയ്യാനുള്ള അദ്ദേഹത്തിന്റെ മിടുക്കാണ് ഒരു ബാറ്റ്‌സ്‌മാന് വേണ്ടത്. കോഹ്‌ലിക്ക് ഈ മിടുക്ക് ധാരാളമുണ്ടെന്നും മിയാന്‍‌ദാദ് വ്യക്തമാക്കി.

ലോകകപ്പിനായി ഇന്ത്യന്‍ ടീമിനെ ഒരുക്കിയ രാഹുല്‍ ദ്രാവിഡിനെ പ്രത്യേകം അഭിനന്ദിക്കേണ്ടതുണ്ട്. ഇന്ത്യന്‍ താരങ്ങള്‍ മികച്ച ക്രിക്കറ്റാണ് പുറത്തെടുത്തത്. സെമിയില്‍ പാകിസ്ഥാനെ ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. മത്സരത്തില്‍ ദ്രാവിഡിന്റെ കുട്ടികള്‍ ജയിച്ചുവെങ്കിലും പാക് താരങ്ങളെ ഈയൊരു പ്രകടനത്തിന്റെ പേരില്‍ വിലയിരുത്തരുതെന്നും മിയാന്‍‌ദാദ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :