തോല്‍‌വികള്‍ക്ക് പിന്നാലെ ദക്ഷിണാഫ്രിക്കന്‍ ടീമിന് മറ്റൊരു തിരിച്ചടി കൂടി

തോല്‍‌വികള്‍ക്ക് പിന്നാലെ ദക്ഷിണാഫ്രിക്കന്‍ ടീമിന് മറ്റൊരു തിരിച്ചടി കൂടി

  quinton de kock , de kock injured , India - south africa odi , team india , virat kohli , ക്വി​ന്‍റ​ണ്‍ ഡി​കോക്ക് , ഫാ​ഫ് ഡു​പ്ല​സി , എ​ബി ഡി​വി​ല്ലിയേഴ്‌സ് , ഡു​പ്ല​സി , ഇന്ത്യ , ദക്ഷിണാഫ്രിക്ക
കേ​പ്ടൗ​ണ്‍| jibin| Last Modified തിങ്കള്‍, 5 ഫെബ്രുവരി 2018 (19:16 IST)
ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ക്യാപ്‌റ്റന്‍ ഫാ​ഫ് ഡു​പ്ല​സി​ക്കു പിന്നാലെ വി​ക്ക​റ്റ് കീ​പ്പ​ർ ക്വി​ന്‍റ​ണ്‍ ഡി​കോ​ക്കും പരുക്കിന്റെ പിടിയില്‍. ഇന്ത്യക്കെതിരായ ര​ണ്ടാം ഏ​ക​ദി​ന​ത്തി​നി​ടെ കൈ​ക്കു​ഴ​യ്‌ക്കേറ്റ പരുക്കാണ് അദ്ദേഹത്തിന് തിരിച്ചടിയായത്.

പരുക്ക് ഗുരുതരമല്ലെങ്കിലും നാ​ലാ​ഴ്ച​ത്തെ വി​ശ്ര​മ​മാ​ണ് ഡി​കോ​ക്കി​നു ഡോ​ക്ട​ർ​മാ​ർ നല്‍കിയിരിക്കുന്നത്. പരുക്ക് കാര്യമായിട്ടില്ലെങ്കിലും വിശ്രമം അനിവാര്യമാണെന്നാണ് റിപ്പോര്‍ട്ട്.

പു​തു​മു​ഖം വി​ക്ക​റ്റ് കീ​പ്പ​ർ ഹെ​യ്ന്‍റി​ച്ച് ക്ലാ​സെ​ ഡി​കോ​ക്കി​നു പകരും ദക്ഷിണാഫ്രിക്കന്‍ ടീമില്‍ ഇടം നേടും. ക്ലാ​സെ​നെ ക​ഴി​ഞ്ഞ ദി​വ​സം​ത​ന്നെ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇതിനു പിന്നാലെയാണ് ഡികോക്കും പരുക്കിന്റെ പിടിയിലായത്.

നേരത്തെ, സൂപ്പര്‍ താരം എ​ബി ഡി​വി​ല്ലിയേഴ്‌സിന് പിന്നാലെ ഡു​പ്ല​സി​ക്കും പരുക്കേറ്റത് ദക്ഷിണാഫ്രിക്കന്‍ ടീമിന് തിരിച്ചടിയായിരുന്നു.

ആറ് മത്സരങ്ങള്‍ അടങ്ങിയ പരമ്പരയിലെ ആ​ദ്യ ര​ണ്ടു മ​ത്സ​ര​ങ്ങ​ളും ജയിച്ചിരുന്നു. ബു​ധ​നാ​ഴ്ച കേ​പ്ടൗ​ണി​ലാ​ണ് പ​ര​മ്പ​ര​യി​ലെ മൂ​ന്നാം മ​ത്സ​രം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :