അവസാന ഓവറില്‍ ജയിച്ചു കയറി മുംബൈ

മുംബൈ| Last Modified വെള്ളി, 15 മെയ് 2015 (10:23 IST)
കൊല്‍ക്കത്തയെ അഞ്ചു റണ്‍സിനു തോല്‍പ്പിച്ച് മുംബൈ ഇന്ത്യന്‍സ് ഐപിഎല്ലില്‍ പ്ളേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്തി. സ്കോര്‍: മുംബൈ– 20 ഓവറിൽ നാലു വിക്കറ്റിന് 171. കൊല്‍ക്കത്ത– 20 ഓവറിര്‍ ഏഴിന് 166.

172 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ കൊല്‍ക്കത്തയ്ക്ക് ഓപ്പണിംഗ് വിക്കറ്റില്‍ 45 റണ്‍സെടുത്ത് ഉത്തപ്പ-ഗംഭീര്‍ സഖ്യം മികച്ച തുടക്കമാണ് നല്‍കിയത്. പിന്നീട് വന്ന ഷക്കീബ് അല്‍ ഹസനും(15 പന്തില്‍ 23)യൂസഫ് പത്താനും(37 പന്തില്‍ 52) കൊല്‍ക്കത്തയ്ക്കായി പൊരുതിയെങ്കിലും ജയിക്കാനായില്ല. അവസാന മൂന്ന് പന്തില്‍ ജയത്തിലേക്ക് കോല്‍ക്കത്തയ്ക്ക് ആറ് റണ്‍സ് വേണ്ടിയിരുന്നു. എന്നാല്‍ ഒരു പന്ത് പോലും ബാറ്റില്‍ കൊള്ളിക്കാന്‍ പോലും ചൗളയ്ക്കായില്ല.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ ഒരുഘട്ടത്തില്‍ 12 ഓവറില്‍
79 റണ്‍സിന്
നാലു വിക്കറ്റ് എന്ന നിലയിലായിരുന്നു. പിന്നീട് 31 പന്തു നേരിട്ട് 61 റണ്‍സുമായി പുറത്താകാതെനിന്ന പാണ്ഡ്യയുടെ ബലത്തിലാണ് മുംബൈയ് 171 എന്ന മികച്ച സ്കോര്‍ എത്തിയത്. 38 പന്തില്‍ 31 റണ്‍സെടുത്ത് പൊള്ളാര്‍ഡ് പാണ്ഡ്യയ്ക്ക് പിന്തുണ നല്‍കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :