ഗുജറാത്തിനെ ചെകുത്താന്‍ പിടികൂടി; ഡല്‍ഹിക്ക് അഞ്ചാം ജയവും ഗുജറാത്തിന് രണ്ടാം തോല്‍‌വിയും

ഡല്‍ഹിയുടെ അഞ്ചാം ജയമാണിത്

 ഐ പി എല്‍ ക്രിക്കറ്റ് ,  ഡല്‍ഹി ഡയര്‍ഡെവിള്‍സ് , ഗുജറാത്ത് , ക്വിന്റണ്‍ ഡികോക്ക്
രാജ്കോട്ട്| jibin| Last Modified ബുധന്‍, 4 മെയ് 2016 (09:37 IST)
ഗുജറാത്ത് ലയണ്‍സിനെതിരെ ഡല്‍ഹി ഡയര്‍ഡെവിള്‍സിന് എട്ടു വിക്കറ്റ് വിജയം. ഗുജറാത്ത് ഉയര്‍ത്തിയ 150 റണ്‍സ് വിജയലക്ഷ്യം ഡല്‍ഹി 16 പന്തുകള്‍ ബാക്കിനില്‍ക്കെ മറികടന്നു. ഗുജറാത്ത് നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 149 റണ്‍സെടുത്തത്. ഡല്‍ഹിയുടെ അഞ്ചാം ജയമാണിത്, ഗുജറാത്തിന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയും.

ക്വിന്റണ്‍ ഡികോക്കിന്റെയും (46) റിഷഭ് പാന്തിന്റെയും (69) മികച്ച ബാറ്റിംഗാണ് ഡല്‍ഹിക്ക് വിജയമൊരുക്കിയത്. ഇരുവരും പുറത്തായ ശേഷമെത്തിയ ജെപി ഡുമിനിയും (13) സഞ്ജുവും (19) കൂടുതല്‍ നഷ്ടമുണ്ടാകാതെ ഡല്‍ഹിയെ വിജയത്തിലേക്കു നയിച്ചു. നേരത്തെ ദിനേഷ് കാര്‍ത്തിക്കിന്റെ അര്‍ധ സെഞ്ചുറിയാണ് ഗുജറാത്തിനു മാന്യമായ സ്കോര്‍ നല്‍കിയത്. രവീന്ദ്ര ജഡേജ (36) കാര്‍ത്തിക്കിനു മികച്ച പിന്തുണ നല്‍കി.

നേരത്തെ രണ്ടു വിക്കറ്റ് നേടിയ ഷെഹ്ബാസ് നദീം, ഓരോ വിക്കറ്റ് നേടിയ ക്രിസ് മോറിസ്, ക്യാപ്റ്റന്‍ സഹീര്‍ ഖാന്‍, മുഹമ്മദ് ഷമി, അമിത് മിശ്ര എന്നിവരുടെ അച്ചടക്കമുള്ള ബൗളിങ്ങാണ് കരുത്തരായ ഗുജറാത്തിനെ ശരാശരിയിലൊതുക്കിയത്. 53 റണ്‍സെടുത്ത ദിനേശ് കാര്‍ത്തിക്, 36 റണ്‍സെടുത്ത രവീന്ദ്ര ജദേജ, 24 റണ്‍സെടുത്ത ക്യാപ്റ്റന്‍ സുരേഷ് റെയ്ന എന്നിവരാണ് ഗുജറാത്ത് നിരയില്‍ തിളങ്ങിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :