ധോനിപ്പടയെ പരാജയപ്പെടുത്തി റെയ്‌നയുടെ ഗുജറാത്ത് ലയണ്‍സ്

ഐപിഎല്ലില്‍ ഗുജറാത്ത് ലയണ്‍സിന് അവസാന പന്തില്‍ ജയം

പൂനെ, ഐ പി എല്‍, ധോണി, സുരേഷ് റയ്ന pune, IPL, dhoni, suresh raina
പൂനെ| സജിത്ത്| Last Modified ശനി, 30 ഏപ്രില്‍ 2016 (08:20 IST)
ഐപിഎല്ലില്‍ ഗുജറാത്ത് ലയണ്‍സിന് അവസാന പന്തില്‍ ജയം. അവസാന പന്തു വരെ ആവേശമുണര്‍ത്തിയ മല്‍സരത്തില്‍ ധോണിയുടെ റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്സിനെതിരെ മൂന്നു വിക്കറ്റിനാണ് ഗുജറാത്ത് ലയണ്‍സ് ജയിച്ചത്. ഏഴു കളികള്‍ പൂര്‍ത്തിയായപ്പോള്‍ ഐപിഎല്ലിലെ അരങ്ങേറ്റക്കാര ഗുജറാത്ത് ലയണ്‍സിന് ആറു മല്‍സരവും ജയിക്കാനായി.

ടോസ് നേടിയ ഗുജറാത്ത് ഹൈദരബാദിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പുനെയ്ക്ക് തുടക്കത്തില്‍ തന്നെ സൗരവ് തിവാരിയെ നഷ്ടപ്പെട്ടെങ്കിലും, പിന്നീടെത്തിയ സ്മിത്ത് രഹാനെ കൂട്ടുകെട്ടില്‍ ടീം മികച്ച സ്‌കോറിലേയ്ക്ക് കുതിച്ചു. രണ്ടാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് അര്‍ദ്ധസെഞ്ച്വറിയുമായി(45 പന്തില്‍ 53 റണ്‍സ്)രഹാനെ മടങ്ങിയത്. പിന്നീട് സ്മിത്തിന്റെ വെടിക്കെട്ട് സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ (54 പന്തില്‍ 101 റണ്‍സ്) സ്‌കോര്‍ ബോര്‍ഡ് 180 കടന്നു.
ധോണി പുറത്താകാതെ 30 റണ്‍സെടുത്തു.

പുനെ ഉയര്‍ത്തിയ 196 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് ഗുജറാത്ത് ലയണ്‍സ് അവസാന പന്തില്‍ മറികടന്നത്. 37 പന്തില്‍ 63 റണ്‍സെടുത്ത ഡ്വെയ്ന്‍ സ്‌മിത്തും 22 പന്തില്‍ 43 റണ്‍സെടുത്ത ബ്രണ്ടന്‍ മക്കല്ലവും ചേര്‍ന്നു നല്‍കിയ ഉജ്ജ്വല തുടക്കമാണ് ഗുജറാത്ത് ലയണ്‍സിന് കാര്യങ്ങള്‍ എളുപ്പമാക്കിയത്. സുരേഷ് റെയ്‌ന 34 റണ്‍സും ദിനേഷ് കാര്‍ത്തിക് 33 റണ്‍സും നേടി. ഡ്വെയ്ന്‍ സ്‌മിത്താണ് മാന്‍ ഓഫ് ദ മാച്ച്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :