കോഹ്‌ലിക്കു മുന്നില്‍ ചരിത്രം വഴിമാറുന്നു; സാ​ക്ഷാ​ൽ ബ്രാ​ഡ്മാനേയും പി​ന്നി​ട്ട് ഇന്ത്യന്‍ നായകന്‍ !

റെ​ക്കാ​ർ​ഡു​ക​ളി​ൽ സാ​ക്ഷാ​ൽ ബ്രാ​ഡ്മാ​നെ​യും പി​ന്നി​ട്ട് വി​രാ​ട് കോ​ഹ്ലി

india,	srilanka,	test,	cricket,	virat kohli,	nagpur,	century,	ഇന്ത്യ,	ശ്രീലങ്ക, ടെസ്റ്റ്,	ക്രിക്കറ്റ്,	വിരാട് കോലി,	നാഗ്പൂര്‍,	സെഞ്ച്വറി , സെഞ്ചുറി
നാഗ്പൂര്‍| സജിത്ത്| Last Modified ഞായര്‍, 26 നവം‌ബര്‍ 2017 (16:03 IST)
ടെ​സ്റ്റ് ക്രി​ക്ക​റ്റി​ൽ മ​റ്റൊ​രു നാ​ഴി​ക​ക്ക​ല്ലു​കൂ​ടി പി​ന്നി​ട്ട് ഇ​ന്ത്യ​ൻ ക്യാപ്റ്റന്‍ വി​രാ​ട് കോ​ഹ്ലി. ഇ​ര​ട്ട​സെ​ഞ്ചു​റി നേടിയവരുടെ കൂട്ടത്തില്‍ സാ​ക്ഷാ​ൽ ഡോ​ണ്‍ ബ്രാ​ഡ്മാ​നെ​യും മ​റി​ക​ട​ന്നാ​ണ് കോ​ഹ്ലി ഈ പുതിയ നേ​ട്ടം കൈവരിച്ചത്.

നാ​യ​ക​നെ​ന്ന നി​ല​യി​ൽ ഏറ്റവും കൂടുതല്‍ ഇ​ര​ട്ട​സെ​ഞ്ചു​റി​ക​ൾ നേടിയ താരമെന്ന നേ​ട്ട​മാ​ണ് നാ​ഗ്പൂ​രി​ൽ കോ​ഹ്ലി​യെ തേ​ടി​യെ​ത്തി​യ​ത്. നിലവില്‍ ഈ നേ​ട്ടം ബ്ര​യാ​ൻ ലാ​റ​യ്ക്കൊപ്പമാണ് കോഹ്‌ലി പ​ങ്കി​ടുന്നത്. അ​ഞ്ച് ഇ​ര​ട്ട​സെ​ഞ്ചു​റി​ക​ളാ​ണ് നാ​യ​ക​സ്ഥാ​ന​ത്തുനിന്ന് ഇ​രു​വ​രും കു​റി​ച്ച​ത്.

അതേസമയം, ബ്രാ​ഡ്മാന്റെ അ​ക്കൗ​ണ്ടി​ൽ നാ​യ​ക​നെ​ന്ന നി​ല​യി​ൽ നാ​ല് ഇ​ര​ട്ട​സെ​ഞ്ചു​റി​ക​ളാ​ണു​ള്ള​ത്. കോ​ഹ്ലി നേടിയ ഇ​ര​ട്ട​സെ​ഞ്ചു​റി​കളെല്ലാം നാ​യ​ക​സ്ഥാ​ന​ത്ത് എ​ത്തി​യ​ശേ​ഷ​മാ​ണെന്നതും ശ്രദ്ധേയമാണ്. ല​ങ്ക​യ്ക്കെ​തി​രാ​യ ര​ണ്ടാം ടെ​സ്റ്റി​ൽ 258 പ​ന്തി​ൽ​നി​ന്നായിരുന്നു കോ​ഹ്ലിയുടെ ഇ​ര​ട്ട​സെ​ഞ്ചു​റി നേട്ടം.

സുനില്‍ ഗാവസ്കറിന്റെ 11 സെഞ്ചുറികളുടെ റെക്കോര്‍ഡും 12 സെഞ്ചുറികളുമായി കോഹ്‌ലി മറികടന്നു. ഒരു ക​ല​ണ്ട​ർ വ​ർ​ഷം ഏ​റ്റ​വും കൂ​ടു​ത​ൽ അ​ന്താ​രാ​ഷ്ട്ര സെ​ഞ്ചു​റി​ക​ൾ നേ​ടു​ന്ന നാ​യ​ക​നെ​ന്ന അ​പൂ​ർവ്വ റെക്കോര്‍ഡും കോ‌ഹ്‌ലി സ്വന്തമാക്കി. ഈ ​വ​ർ​ഷ​ത്തെ പ​ത്താ​മ​ത് സെ​ഞ്ചു​റി​യാ​ണ് കോ​ഹ്‌ലി നാ​ഗ്പൂ​രി​ൽ സ്വന്തമാക്കിയത്.

മുന്‍ ഓ​സീ​സ് നാ​യ​ക​ൻ റി​ക്കി പോ​ണ്ടിം​ഗി​ന്‍റെ ഒമ്പത് സെ​ഞ്ചു​റി​ക​ളു​ടെ റെക്കോ​ർ​ഡാ​ണ് കോ​ഹ്‌ലി സ്വ​ന്തം പേ​രി​ലെ​ഴു​തി​യ​ത്. ഈ ​വ​ർ​ഷം ആ​റ് ഏ​ക​ദി​ന സെ​ഞ്ചു​റി​ക​ളും നാ​ല് ടെ​സ്റ്റ് സെ​ഞ്ചു​റി​ക​ളു​മാ​ണ് ഇതുവരെ കോ​ഹ്‌ലി നേ​ടി​യ​ത്. ക​രി​യ​റി​ലെ 51-ാം സെ​ഞ്ചു​റി​യാ​ണ് കോ​ഹ്‌ലി നാ​ഗ്പൂ​രി​ൽ കു​റി​ച്ച​ത്. ല​ങ്ക​യ്ക്കെ​തി​രാ​യ ആ​ദ്യ ടെ​സ്റ്റി​ലും കോ​ഹ്‌ലി സെ​ഞ്ചു​റി നേ​ടി​യി​രു​ന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :