കലിപ്പന്‍ പോരിന് മണിക്കൂറുകള്‍ മാത്രം; കിടിലന്‍ ടീം പ്രഖ്യാപനവുമായി ഇന്ത്യയും ഓസ്‌ട്രേലിയയും

കലിപ്പന്‍ പോരിന് മണിക്കൂറുകള്‍ മാത്രം; കിടിലന്‍ ടീം പ്രഖ്യാപനവുമായി ഇന്ത്യയും ഓസ്‌ട്രേലിയയും

  India and australia , cricket , virat kohli , austrlia , ഇന്ത്യ - ഓസ്‌ട്രേലിയ , രോഹിത് ശര്‍മ്മ, ഹനുമാ വിഹാരി , ടിം പെയ്‌ന്‍ , ടെസ്‌റ്റ് പരമ്പര
അഡ്‌ലെയ്‌ഡ്| jibin| Last Modified ബുധന്‍, 5 ഡിസം‌ബര്‍ 2018 (11:46 IST)
ഇന്ത്യ - ഓസ്‌ട്രേലിയ ടെസ്‌റ്റ് പരമ്പര ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ടീമിനെ പ്രഖ്യാപിച്ച് ഇരു ടീമുകളും. ഇന്ത്യ 12 അംഗ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ പതിനൊന്നംഗ ടീമിനെയാണ് ഓസ്‌ട്രേലിയ പ്രഖ്യാപിച്ചത്.

ആദ്യ ടെസ്റ്റിനുള്ള അന്തിമ ഇലവനെ മത്സരത്തിന് തൊട്ടു മുമ്പ് മാത്രമേ ഇന്ത്യ പ്രഖ്യാപിക്കു. വിരാട് കോഹ്‌ലി നയിക്കുന്ന ടീമില്‍ നിന്നും രോഹിത് ശര്‍മ്മ, ഹനുമാ വിഹാരി എന്നിവരില്‍ ഒരാള്‍ അവസാന 11ല്‍ നിന്ന് പുറത്താകാനാണ് സാധ്യത. ഏക സ്‌പിന്നറായി ആര്‍ അശ്വിന്‍ ടീമില്‍ ഇടം നേടി.

അഡ്‌ലെയ്‌ഡില്‍ നായകന്‍ ടിം പെയ്‌നാണ് ഓസ്‌ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചത്. പുതുമുഖ ഓപ്പണര്‍ മാര്‍ക്കസ് ഹാരിസ് എത്തുന്നു എന്നതാണ് അതിഥേയരുടെ പ്രത്യേകത.

ഇന്ത്യന്‍ ടീം:-

കെ എല്‍ രാഹുല്‍, മുരളി വിജയി, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, രോഹിത് ശര്‍മ്മ, ഹനുമാ വിഹാരി, റിഷഭ് പന്ത്, രവിചന്ദ്ര അശ്വിന്‍, മുഹമ്മദ് ഷമി, ജസ്‌പ്രീത് ബൂംമ്ര, ഇശാന്ത് ശര്‍മ്മ.

ഓസ്‌ട്രേലിയന്‍ ടീം:-

മാര്‍ക്കസ് ഹാരിസ്, ആരോണ്‍ ഫിഞ്ച്, ഉസ്‌മാന്‍ ഖവാജ, ഷോണ്‍ മാര്‍ഷ്, പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ്, ട്രവിസ് ഹെഡ്, ടിം പെയ്‌ന്‍, പാറ്റ് കമ്മിണ്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലിയോണ്‍, ജോഷ് ഹെയ്‌സല്‍വുഡ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :