കോഹ്‌ലിയെ എങ്ങനെ പുറത്താക്കാം; ഓസീസ് ബോളര്‍മാര്‍ക്ക് തന്ത്രങ്ങളുപദേശിച്ച് പോണ്ടിംഗ്

മെല്‍ബണ്‍, ചൊവ്വ, 4 ഡിസം‌ബര്‍ 2018 (14:30 IST)

  ricky ponting , india austrlia test , cricket , virat kohli , വിരാട് കോഹ്‌ലി , ഓസ്ട്രേലിയ , ടെസ്‌റ്റ് , റിക്കി പോണ്ടിംഗ്

ബാറ്റ് കൊണ്ടും വാക്ക് കൊണ്ടും ആക്രമിക്കുന്ന ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയെ സൂക്ഷിക്കണമെന്ന് ഓസ്ട്രേലിയൻ ടീമിന് മുന്‍ നായകന്‍ റിക്കി പോണ്ടിംഗിന്റെ മുന്നറിയിപ്പ്.

കോഹ്‌ലിയെ പുറത്താക്കണമെങ്കില്‍ മികച്ച ബോളിംഗ് പുറത്തെടുക്കാതെ രക്ഷയില്ല. പന്തിന് മൂവ്‌മെന്റ് ഇല്ലെങ്കില്‍ വിരാട് റണ്‍സ് സ്‌കോര്‍ ചെയ്യും. തുടക്കത്തിലേ അക്രമണോത്സുക സമീപനം പുലര്‍ത്തിയാല്‍ തിരിച്ചടിയുണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല. പര്യടനത്തിൽ ഇന്ത്യക്കാണ് മേൽക്കൈ എന്നും പോണ്ടിംഗ് പറഞ്ഞു.

മികച്ച ബോളിംഗിനൊപ്പമുള്ള പ്രകോപനം ഫലം ചെയ്‌തേക്കാം. അല്ലെങ്കില്‍ അത് മോശം പ്രവര്‍ത്തിയാകും. സമ്മര്‍ദ്ദത്തെ അതിജീവിക്കാനുള്ള കോഹ്‌ലിയുടെ മികവ് ഇന്ത്യക്ക് തുണയാകുമെന്നും മുന്‍ ഓസീസ് താരം വ്യക്തമാക്കി.

മികച്ച ഫീല്‍‌ഡിംഗ് ഒരുക്കിയാല്‍ കോഹ്‌ലി റണ്‍സ് കണ്ടെത്തുന്നത് തടയാനാകുമെന്നും പോണ്ടിംഗ് പറയുന്നു. തുടക്കത്തില്‍ തന്നെ ബൌണ്ടറികള്‍ നേടുക എന്നത് കോഹ്‌ലിയുടെ രീതിയാണ്. തേര്‍ഡ് മാനിലേക്ക് കളിക്കാനുള്ള താല്‍പ്പര്യം അദ്ദേഹത്തിനു കൂടുതലാണ്. ടൈറ്റ് ബൗളിംഗിനൊപ്പം ബൗണ്ടറിയില്‍ രണ്ടോ മൂന്നോ അധിക ഫീല്‍ഡര്‍മാരെ നിയോഗിക്കുകയും ചെയ്‌താല്‍ റണ്‍സ് കണ്ടെത്താനാകാതെ കോഹ്‌ലി സമ്മര്‍ദ്ദപ്പെടുമെന്നും പോണ്ടിംഗ് കൂട്ടിച്ചേര്‍ത്തു.

ഓസീസ് ബോളര്‍മാരുടെ കഴിവ് കൊണ്ട് മാത്രമെ ഇന്ത്യന്‍ നായകനെ പുറത്താക്കാന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

ഓസീസിനെതിരായ ആദ്യ ടെസ്‌റ്റ്; ഇന്ത്യയെ വീഴ്‌ത്താന്‍ ‘പുല്ല് നിറച്ച്’ കങ്കാരുക്കള്‍ - തിരിച്ചടി ഭയന്ന് പെയ്‌ന്‍

വിജയ പ്രതീക്ഷയില്‍ എത്തുന്ന ഇന്ത്യയെ പിടിച്ചുകെട്ടാന്‍ പച്ചപ്പ് നിറഞ്ഞ പിച്ചൊരുക്കി ...

news

കോഹ്‌ലിയെ പ്രകോപിപ്പിച്ചാല്‍ ഫലം എന്തായിരിക്കും ?; സഹതാരങ്ങള്‍ക്ക് നിര്‍ദേശവുമായി ഓസീസ് നായകന്‍

ഇന്ത്യ - ഓസ്‌ട്രേലിയ ആദ്യ ടെസ്‌റ്റിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ഇന്ത്യന്‍ ...

news

ഇന്ത്യ - ഓസ്‌ട്രേലിയ ടെസ്‌റ്റ് പരമ്പരയിലെ വിജയിയെ പ്രവചിച്ച് വാട്‌സണ്‍

ഓസ്‌ട്രേലിയയില്‍ മികവ് കാട്ടാന്‍ ഇന്ത്യ ബുദ്ധിമുട്ടേണ്ടി വരുമെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ ...

news

‘എന്റെ രാജ്യസ്നേഹം പോലും ചോദ്യം ചെയ്യപ്പെടുന്നു’; നെഞ്ചുരുകി മിതാലി രാജ്

തന്റെ രാജ്യസ്നേഹം വരെ ചോദ്യം ചെയ്യപ്പെടുകയാണെന്ന് വനിതാ ക്രിക്കറ്റ് താരം മിതാലി രാജ്. ...

Widgets Magazine