‘പരമ്പര ഓസ്‌ട്രേലിയ സ്വന്തമാക്കിയേക്കാം, അതിനു കാരണമുണ്ട്’; തുറന്നു പറഞ്ഞ് രഹാനെ

അഡ്‌ലെയ്‌ഡ്, ചൊവ്വ, 4 ഡിസം‌ബര്‍ 2018 (16:17 IST)

 ajinkya rahane , team india , cricket , virat kohli , cricket , india Australia test , അജിങ്ക്യാ രഹാനെ , ഓസ്‌ട്രേലിയ , സ്‌റ്റീവ് സ്‌മിത്ത് , ഡേവിഡ് വാര്‍ണര്‍ , വിരാട് കോഹ്‌ലി

ടെസ്‌റ്റ് പരമ്പരയില്‍ ഓസ്‌ട്രേലിയക്കാണ് സാധ്യതയെന്ന് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെ. സ്വന്തം നാട്ടില്‍ കളിക്കുന്നതിന്റെ മുന്‍‌തൂക്കവും കരുത്തുറ്റ ബോളിംഗ് നിരയുമാണ് അതിഥേയര്‍ക്ക് നേട്ടമാകുന്നത്. പരമ്പരയിലെ ഫേവറൈറ്റുകള്‍ ഓസീസ് ആണെന്നും അദ്ദേഹം പറഞ്ഞു.

സ്‌റ്റീവ് സ്‌മിത്തും ഡേവിഡ് വാര്‍ണറും ഓസ്‌ട്രേലിയന്‍ ടീമിന്റെ അവിഭാജ്യഘടകങ്ങളായിരുന്നു. ഇരുവരും ഇല്ലെങ്കില്‍ കൂടി ശക്തമായ നിരയാണ് അവരുടേത്, അതിനാല്‍ വിലകുറച്ച് കാണാന്‍ കഴിയില്ലെന്നും രഹാനെ പറഞ്ഞു.

ടെ‌സ്‌റ്റില്‍ വിജയിക്കണമെങ്കില്‍ ബോളിംഗ് നിര മികച്ചതാകണം. ഓസീസിന് അക്കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ല. മികച്ച ബൗളിംഗ് നിര ഉള്ളതാണ് അവര്‍ക്ക് മുന്‍തൂക്കം വര്‍ദ്ധിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ, ഈ പരമ്പരയില്‍ ഓസ്ട്രേലിയ്‌ക്കാണ് ജയ സാധ്യതയെന്നും ഇന്ത്യയുടെ വിശ്വസ്ഥനായ ബാറ്റ്‌സ്‌മാന്‍ പറഞ്ഞു.

അതേസമയം, രഹാനെയുള്ള പ്രസ്‌താവനയെ സമ്മര്‍ദ്ദ തന്ത്രമായിട്ടാണ് ക്രിക്കറ്റ് നീരിക്ഷകര്‍ കാണുന്നത്. ഓസ്‌ട്രേലിയയെ വില കുറച്ചു കാണാന്‍ കഴിയില്ലെന്നും ശക്തമായ നിരയാണ് അവരുടേതെന്നും വിരാട് കോഹ്‌ലി മുമ്പ് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് രഹാനെയും നയം വ്യക്തമാക്കിയത്.

നല്ല വാക്കുകളിലൂടെ ജയ പ്രതീക്ഷ നല്‍കി ഓസീസിന് ക്യാമ്പില്‍ സമ്മര്‍ദ്ദം അടിച്ചേല്‍പ്പിക്കുകയാണ് ഇരുവരും ബദ്ധിപൂര്‍വ്വം നടത്തുന്നതെന്നാണ് ക്രിക്കറ്റ് പണ്ഡിതര്‍ പറയുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

കുഴിച്ച കുഴിയില്‍ ഓസ്‌ട്രേലിയ വീഴുമോ ?; ഈ അഞ്ചു പേരാകും ‘കങ്കാരു വധം’ നടപ്പാക്കുക - കളി ഇന്ത്യയോട് വേണ്ട!

ഓസ്‌ട്രേലിയയില്‍ ഒരു ടെസ്‌റ്റ് പരമ്പരയെന്ന സ്വപ്‌നവുമായി എത്തിയ ഇന്ത്യക്ക് മുന്നില്‍ ...

news

കോഹ്‌ലിയെ എങ്ങനെ പുറത്താക്കാം; ഓസീസ് ബോളര്‍മാര്‍ക്ക് തന്ത്രങ്ങളുപദേശിച്ച് പോണ്ടിംഗ്

ബാറ്റ് കൊണ്ടും വാക്ക് കൊണ്ടും ആക്രമിക്കുന്ന ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയെ ...

news

ഓസീസിനെതിരായ ആദ്യ ടെസ്‌റ്റ്; ഇന്ത്യയെ വീഴ്‌ത്താന്‍ ‘പുല്ല് നിറച്ച്’ കങ്കാരുക്കള്‍ - തിരിച്ചടി ഭയന്ന് പെയ്‌ന്‍

വിജയ പ്രതീക്ഷയില്‍ എത്തുന്ന ഇന്ത്യയെ പിടിച്ചുകെട്ടാന്‍ പച്ചപ്പ് നിറഞ്ഞ പിച്ചൊരുക്കി ...

news

കോഹ്‌ലിയെ പ്രകോപിപ്പിച്ചാല്‍ ഫലം എന്തായിരിക്കും ?; സഹതാരങ്ങള്‍ക്ക് നിര്‍ദേശവുമായി ഓസീസ് നായകന്‍

ഇന്ത്യ - ഓസ്‌ട്രേലിയ ആദ്യ ടെസ്‌റ്റിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ഇന്ത്യന്‍ ...

Widgets Magazine