ദക്ഷിണാഫ്രിക്കയെ തറ പറ്റിച്ച് ഇന്ത്യൻ പെൺപുലികൾ, മിന്നും താരമായി സ്മൃതി മന്ദാന

വ്യാഴം, 8 ഫെബ്രുവരി 2018 (09:29 IST)

ഐസിസി വുമൺ ചാമ്പ്യൻഷിപ്പ് ഏകദിന പരമ്പരയിലെ രണ്ടാമത്തെ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയുടെ തകർപ്പൻ ജയം. 178 റൺസിനാണ് ഇന്ത്യൻ ചുണക്കുട്ടികൾ ദക്ഷിണാഫ്രിക്കയുടെ മണ്ണിൽ വിജയക്കൊടി പാറിച്ചത്. ഇതോടെ മൂന്നു മത്സര പരമ്പരയിൽ 2-0ന് മുന്നിലെത്തി പരമ്പര ഉറപ്പിച്ചു. 
 
സ്മൃതി മന്ദാനയാണ് കളിയിലെ മിന്നുംതാരം. 129 പന്തിൽ 14 ബൗണ്ടറിയും ഒരു സിക്സുമടക്കം 135 റൺസാണ് സ്മൃതി അടിച്ചു കൂട്ടിയത്. ആദ്യ മത്സരത്തിലും സ്മൃതി തന്നെയായിരുന്നു താരം. സ്മൃതിയുടെ 84 റൺസിന്റെ മികവിൽ 88 റൺസിനു ഇന്ത്യ ജയിച്ചിരുന്നു. 
 
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ 177 എന്ന കൂറ്റൻ റൺനിര ഉയർത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 30.5 ഓവറിൽ 124 റൺസിന് പുറത്തായി. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

കാല്‍ അനങ്ങിയാല്‍ ഔട്ട്; ധോണി കൂടുതല്‍ അപകടകാരിയാകുന്നു - പരിശീലനം കണ്ട ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ ഞെട്ടലില്‍

ലോകക്രിക്കറ്റിലെ ഏറ്റവും ഭയപ്പെടേണ്ട വിക്കറ്റ് കീപ്പര്‍ ആരാണെന്ന ചോദ്യത്തിന് മഹേന്ദ്ര ...

news

‘വിരാടിന് ഒരു ലക്ഷ്യം മാത്രമാണുള്ളത്’; കോഹ്‌ലിയെ വാനോളം പുകഴ്‌ത്തി അശ്വിന്‍ രംഗത്ത്

ജയിക്കാന്‍ വേണ്ടി മാത്രം കളിക്കുന്ന താരമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് ...

news

ലോകകപ്പ് വിജയത്തിലെ പാരിതോഷികത്തിലും വിവേചനമോ ? - ബിസിസിഐക്കെതിരെ ദ്രാവിഡ് രംഗത്ത്

ശക്തരായ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ലോകകപ്പ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ...

news

‘ഇന്ത്യ പഴയ ടീമല്ല, ദക്ഷിണാഫ്രിക്ക പരാജയം ചോദിച്ചുവാങ്ങി’ - ടീമിനെതിരെ വിമര്‍ശനം ശക്തമാകുന്നു

ദക്ഷിണാഫ്രിക്കയുടെ ബാറ്റിംഗ് നിരയക്ക് ഇന്ത്യയുടെ സ്പിന്നര്‍മാരെ നേരിടുന്നതിനെക്കുറിച്ച് ...

Widgets Magazine