ബംഗ്ളാദേശ് പര്യടനം: ഇന്ത്യന്‍ ടീം ഇന്ന് തിരിക്കും

കോല്‍ക്കത്ത| Last Updated: തിങ്കള്‍, 8 ജൂണ്‍ 2015 (10:35 IST)
ബംഗ്ളാദേശ് പര്യടനത്തിനായി ഇന്ത്യന്‍ ടീം ഇന്ന് ബംഗ്ളാദേശിലേക്ക് തിരിക്കും. ഒരു ടെസ്റ്റിനും മൂന്ന് ഏകദിനങ്ങളുമാണ് ഇന്ത്യ ബംഗ്ളാദേശില്‍ കളിക്കുക.
ഈമാസം 10 മുതൽ 14 വരെ ധാക്കയിലെ ഫത്തുള്ള സ്റ്റ്റ്റേഡിയത്തിലാണ്
ടെസ്റ്റ് മത്സരം നടക്കുന്നത്. 18, 21, 24 തീയതികളിലായാണ് ഏകദിന മത്സരങ്ങൾ.

കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടന്ന പരിശീലനക്യാമ്പിന് ശേഷമാണ്
ടീം യാത്ര തിരിക്കുക. ഏകദിന മത്സരങ്ങൾക്ക് മാത്രമുള്ള ധോണിയടക്കമുള്ള താരങ്ങൾ പിന്നീട് ടീമിനൊപ്പം ചേരും. മികച്ച കായികക്ഷമതയുള്ള ടീമുമായാണ് ബംഗ്ളാദേശിലേക്ക് തിരിക്കുന്നതെന്ന് കൊഹ്‌ലി പറഞ്ഞു.ടെസ്റ്റില്‍ പുതിയ നായകൻ വിരാട് കൊഹ്‌ലിക്ക് കീഴിൽ ഇന്ത്യയുടെ
ആദ്യ പരമ്പരയാണിത്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :