ലോകകപ്പ് തോല്‍വി: അനുഷ്കയുടെ കോലം കത്തിച്ചു

Last Modified വെള്ളി, 27 മാര്‍ച്ച് 2015 (15:26 IST)
ഇന്ത്യയിയുടെ പലഭാഗത്തും ബോളിവുഡ് താരം അനുഷ്ക ശര്‍മ്മയുടെ കോലം പലയിടത്തിലും കത്തിച്ചു. ഇന്ത്യ പരജായത്തിനും വിരാട് കോലിയ്ക്ക് ബാറ്റിംഗില്‍ പിഴച്ചതിനും അനുഷ്കയെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്റുകള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതിന് പുറമേയാണ് കോലം കത്തിക്കല്‍.

അതിനിടെ അനുഷ്‌കയ്ക്ക് പിന്തുണയുമായി ബോളിവുഡ് താരങ്ങള്‍ രംഗത്തെത്തി. ഇന്ത്യയുടെ തോല്‍വിയ്ക്ക് അനുഷ്കയെ പഴിയ്ക്കുന്നത് പരിഹാസ്യമാണെന്നാണ് അസിന്‍ പറഞ്ഞു. അനുഷ്കയെ അനുകൂലിച്ച് സുസ്മിത സെന്നും രംഗത്തെത്തി. അനുഷ്കയ്ക്കെതിരായ പ്രതിഷേധം പക്വതയില്ലായ്മയാണെന്നാണ് ഇന്ത്യയുടെ മുന്‍ നായകന്‍ സൌരവ് ഗാംഗുലി വിശേഷിപ്പിച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :