നായകന്‍ റിഷഭ് പന്ത്, ഗെയ്ക്വാദിനൊപ്പം ഓപ്പണ്‍ ചെയ്യുക ഇഷാന്‍, കാര്‍ത്തിക്കിനും ഇടം; ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി 20 പരമ്പര ഇന്ന് മുതല്‍

രേണുക വേണു| Last Modified വ്യാഴം, 9 ജൂണ്‍ 2022 (08:16 IST)

ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി 20 പരമ്പര ഇന്നുമുതല്‍. ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ രാത്രി ഏഴ് മുതലാണ് മത്സരം. റിഷഭ് പന്താണ് ഇന്ത്യയെ നയിക്കുക. കെ.എല്‍.രാഹുല്‍ പരുക്കിനെ തുടര്‍ന്ന് അവസാന സമയത്താണ് പരമ്പരയില്‍ നിന്ന് പിന്മാറിയത്.

ഋതുരാജ് ഗെയ്ക്വാദിനൊപ്പം ഇന്ത്യയുടെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക ഇഷാന്‍ കിഷന്‍. വിരാട് കോലിയുടെ അഭാവത്തില്‍ ശ്രേയസ് അയ്യര്‍ വണ്‍ഡൗണ്‍ ബാറ്ററായി ക്രീസിലെത്തും. നാലാം നമ്പറില്‍ റിഷഭ് പന്തും അഞ്ചാം നമ്പറില്‍ ഹാര്‍ദിക് പാണ്ഡ്യയും. വെടിക്കെട്ട് ബാറ്റര്‍ ദിനേശ് കാര്‍ത്തിക് ആറാം നമ്പറില്‍ എത്തും. ഒരിടവേളയ്ക്ക് ശേഷമാണ് കാര്‍ത്തിക് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുന്നത്. ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ഉമ്രാന്‍ മാലിക്/ആവേശ് ഖാന്‍ എന്നിവരായിരിക്കും മൂന്ന് പേസര്‍മാര്‍. യുസ്വേന്ദ്ര ചഹല്‍ പ്രധാന സ്പിന്നറാകും. രവി ബിഷ്‌ണോയിയോ അക്ഷര്‍ പട്ടേലോ രണ്ടാം സ്പിന്നറായി ടീമില്‍ ഇടം നേടും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :