നേരില്‍ കണ്ടാല്‍ അടിവരെയുണ്ടാകും; ഇന്ത്യയേയും പാകിസ്ഥാനെയും ഒരു ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തരുതെന്ന് ബിസിസിഐ

നേരില്‍ കണ്ടാല്‍ അടിവരെയുണ്ടാകും; ഇന്ത്യ പാകിസ്ഥാന്‍ ബന്ധം താറുമാറാകുന്നു - ഒരേ ഗ്രൂപ്പില്‍ കളിക്കാന്‍ താല്‍പ്പര്യമില്ലെന്ന് ഇന്ത്യ

   india pakistan cricket , cricket , ICC BCCI , team india , ബിസിസി​ഐ , ചാമ്പ്യൻസ്​ ട്രോഫി , ഉറി ആക്രമണം , ഇന്ത്യ പാകിസ്ഥാന്‍ ക്രിക്കറ്റ് , ഐസിസി
ന്യൂഡൽഹി| jibin| Last Modified ശനി, 1 ഒക്‌ടോബര്‍ 2016 (15:50 IST)
ഇന്ത്യ പാകിസ്ഥാന്‍ ബന്ധം വഷളായ സാഹചര്യത്തില്‍ ക്രിക്കറ്റിലും നിലപാട് കര്‍ശനമാക്കി ബോർഡ്​ ഓഫ്​ ക്രിക്കറ്റ്​ കൺട്രോൾ ഓഫ്​ ഇന്ത്യ (ബിസിസി​ഐ). അടുത്ത വർഷം നടക്കുന്ന ചാമ്പ്യൻസ്​ ട്രോഫി ക്രിക്കറ്റ്​ മത്സരത്തിൽ ഇരു രാജ്യങ്ങളേയും ഒരേ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തരുതെന്ന് ബിസിസിഐ ഐസിസിയോട് ആവശ്യപ്പെട്ടു.

ഇരു താരങ്ങളും നേരിട്ട് വന്നാല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇരുരാജ്യങ്ങൾക്കുമിടയിൽ നിലവിലെ സാഹചര്യം പരിഗണിക്കു​മ്പോള്‍ മത്സരം ഗുണകരമാകില്ലെന്നും ബിസിസിഐ പ്രസിഡൻറ്​ അനുരാഗ്​ താക്കൂർ വ്യക്തമാക്കി.

ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ മരിച്ച ജവാന്മാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും രാജ്യത്തിന്റെ വേദനയില്‍ പങ്കു ചേരുകയും ചെയ്‌തിരുന്നു. ഇതിനാല്‍ ഇരു ടീമുകളും നേരിട്ട് വരുമ്പോള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :