പാകിസ്ഥാനികളെല്ലാം ഷെരീഫിനെപ്പോലെ ഭീരുക്കളല്ല; ഇന്ത്യയെ വെല്ലുവിളിച്ച് ഇമ്രാൻ ഖാൻ

പാകിസ്താനികളെല്ലാം ശരീഫിനെപ്പോലെ ഭീരുക്കളല്ല: ഇമ്രാൻ ഖാൻ

 india pakistan , imran khan , URI attack , narendra modi , jammu kashmir , jammu , india war നരേന്ദ്ര മോദി , ഇന്ത്യ , നവാസ് ഷെരീഫ് , കശ്‌മീര്‍ , ഉറി ആക്രമണം ,  ഇമ്രാൻ ഖാൻ , തെഹ്​രീകെ ഇൻസാഫ്​
ഇസ്ലാമാബാദ്​| jibin| Last Modified ശനി, 1 ഒക്‌ടോബര്‍ 2016 (15:04 IST)
അതിര്‍ത്തി കടന്നുള്ള ഇന്ത്യന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും പാക്​ പ്രധാനമന്ത്രി നവാസ് ഷെരീഫിനെയും രൂക്ഷമായി വിമര്‍ശിച്ച് പാകിസ്ഥാന്‍ പ്രതിപക്ഷ പാർട്ടി നേതാവും മുൻ ​ക്രിക്കറ്ററുമായ രംഗത്ത്.

പാകിസ്ഥാനികളെല്ലാം ഷെരീഫിനെപ്പോലെ ഭീരുക്കളല്ല. പണത്തെ സ്‌നേഹിക്കുന്നയാളായ അദ്ദേഹം പ്രാധാനമന്ത്രിയായിരിക്കുന്നത്​ നമ്മുടെ ദൗർഭാഗ്യമാണ്. അദ്ദേഹത്തിന്റെ സമയം അവസാനിച്ചു കഴിഞ്ഞു. പാകിസ്ഥാനെതിരെ ആക്രമണം നടത്തിയാല്‍ കൂടുതല്‍ നഷ്‌ടം ഇന്ത്യക്കായിരിക്കുമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.

സമാധാനം ആഗ്രഹിക്കുന്ന പാകിസ്ഥാന്‍ കശ്​മീരിൽ നടക്കുന്ന സ്വാതന്ത്ര്യ സമരപ്പോരാട്ടത്തിന്​ ധാർമികമായും രാഷ്ട്രീയപരമായുമുള്ള പിന്തുണ നല്‍കും. യുദ്ധമുണ്ടായാല്‍ മോദിയുടെ തിളങ്ങുന്ന ഇന്ത്യയെന്ന സ്വപ്​നം പൂർത്തീകരിക്കപ്പെടുകയില്ലെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.

ഇന്ത്യയുമായി പാകിസ്ഥാന്‍ സമാധാനം ആഗ്രഹിക്കുന്നുണ്ട്. ജല വിതരണ കരാറി​ന്റെയും ഉറി ആക്രമണത്തിന്റെയും പേരില്‍ ചര്‍ച്ചയ്‌ക്ക് തയാറല്ലെങ്കിൽ പാകിസ്ഥാന്‍ ഒത്തൊരുമയോടെ സൈന്യത്തിന്​ കീഴിൽ അണിനിരക്കും. ഉറി ആക്രമണമുണ്ടായപ്പോൾ യാതൊരു അന്വേഷണവും നടത്താതെ പാകിസ്ഥാന്‍ കുറ്റപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയുമാണ്​ മോദി ചെയ്‌തതെന്നും കഴിഞ്ഞ ദിവസം റായ്​വിൻറിൽ തെഹ്​രീകെ ഇൻസാഫ്​ പാർട്ടി സംഘടിപ്പിച്ച റാലിയില്‍ ഇമ്രാൻ ഖാൻ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :