സഞ്ജു കളിക്കുന്നില്ല; ഇന്ത്യക്ക് ബാറ്റിംഗ്

 ഇന്ത്യ ഇംഗ്ളണ്ട് ഏകദിനം , കാഡിഫ് , സഞ്ജു വി സാംസണ്‍
കാഡിഫ്| jibin| Last Modified ബുധന്‍, 27 ഓഗസ്റ്റ് 2014 (15:10 IST)
ഇന്ത്യ ഇംഗ്ളണ്ട് ഏകദിന ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ളണ്ട് ഫീല്‍ഡിങ് തെരഞ്ഞെടുത്തു. മലയാളി താരം സഞ്ജു വി സാംസണെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

ആദ്യ ഏകദിനം മഴ കാരണം നടന്നിരുന്നുല്ല. ധോണി പുറത്തിരുന്നാല്‍ മാത്രമേ സഞ്ജുവിന് സാധ്യത ഉണ്ടായിരുന്നുള്ളു. അങ്ങനെയൊരു സാഹചര്യമില്ലാത്തതിനാലും നിലവിലെ ഏകദിന ടീമില്‍ അഴിച്ചു പണി വേണ്ട എന്ന നിലപാടിലുമാണ് സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നത്. ബ്രിസ്റ്റോളില്‍ നെറ്റ് പരിശീലനത്തില്‍ അവസാന ഊഴക്കാരനായിരുന്നു സഞ്ജു. മറ്റുള്ളവര്‍ പരിശീലനം കഴിഞ്ഞ് മടങ്ങിയ ശേഷമാണ് സഞ്ജുവിന് അവസരം കിട്ടിയത്.

ശിഖര്‍ ധവാനൊപ്പം രോഹിത് ശര്‍മയെ ഓപ്പണിങ്ങില്‍ ഇറക്കാനുള്ള തീരുമാനം ടീമിലുണ്ട്. ഇരുവരും നേരെത്തെ നല്ല തുടക്കം ടീമിന് നല്‍കിയ സാഹചര്യത്തിലാണ് ഈ തീരുമാനം. ഇന്ത്യന്‍ ടീമിന്റെ പുതിയ ചുമതലക്കാരനായ രവിശാസ്ത്രിയുടെ ഉപദേശവും നിര്‍ദേശവും കേട്ടാണ് ധവാനും വിരാട് കോഹ്ലിയും കഴിഞ്ഞ ദിവസം പരിശീലനം നടത്തിയത്. ഇംഗ്ളണ്ട് നിരയില്‍ ഓപ്പണിംഗ് ബാറ്റ്സ്മാനായ അലക്സ് ഹെയ്ല്‍സിന് ഇന്ന് അരങ്ങേറ്റമാണ്. ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്കിനൊപ്പം ഹെയ്ല്‍സ് ഓപണറാകുമ്പോള്‍, ഇയാന്‍ ബെല്‍ മൂന്നാമനായത്തെും.

ഇംഗ്ലണ്ടില്‍വെച്ച് ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ഏകദിന പരമ്പര ജയിച്ചിട്ട് 24 വര്‍ഷമായി. 1990-ല്‍ 2-0 എന്ന മാര്‍ജിനില്‍ ഇന്ത്യ പരമ്പര ജയിച്ചിരുന്നു. അതിനുശേഷം ഇംഗ്ലണ്ടില്‍ നടന്ന നാറ്റ്വെസ്റ്റ് ട്രോഫി ത്രിരാഷ്ട്ര ടൂര്‍ണമെന്‍റിലും കഴിഞ്ഞ വര്‍ഷം ഐസിസി ട്രോഫിയുമെല്ലാം ജേതാക്കളായെങ്കിലും ഇരുരാഷ്ട്രങ്ങള്‍ക്കിടയിലെ ഏകദിന പരമ്പര ജയിക്കാനായിട്ടില്ല.
നേടിയ റെക്കോഡുണ്ട് ധോനിയുടെ ടീമിന്. കഴിഞ്ഞവര്‍ഷം നടന്ന ഐ.സി.സി. ട്രോഫിയിലായിരുന്നു ആ വിജയങ്ങള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :