നമ്മുടെ സഞ്ജു പുറപ്പെട്ടു; കളിയിനി ഇംഗ്ളീഷ് മണ്ണില്‍

 സഞ്ജു വി സാംസണ്‍ , ഇംഗ്ളണ്ട് പര്യടനം , ബിസിസിഐ
കൊച്ചി| jibin| Last Modified തിങ്കള്‍, 18 ഓഗസ്റ്റ് 2014 (13:50 IST)
മലയാള മണ്ണില്‍നിന്നും മനസ്സ് നിറയെ സ്നേഹം ഏറ്റുവാങ്ങി നമ്മുടെ സഞ്ജു വി സാംസണ്‍ ഇംഗ്ളണ്ട് പര്യടനത്തിനായി മുംബൈയിലേക്ക് പുറപ്പെട്ട. ഇന്ന് വൈകുന്നേരം സംഘത്തിനൊപ്പം തന്റെ ആദ്യ ഏകദിന സ്വപ്നം തളിരണിയുന്നതിന് ഇംഗ്ളീഷ് മണ്ണിലേക്ക് യാത്ര തിരിക്കും.

വിഴിഞ്ഞത്തെ വീട്ടില്‍ നിന്ന് അമിതാഹ്ളാദമോ അവേശമോ ഇല്ലാതെ പ്രാര്‍ഥനയും ആത്മവിശ്വാസവും കൈമുതലാക്കിയാണ് കേരളത്തിന്റെ സ്വന്തം സഞ്ജു മാതാപിതാക്കള്‍ക്കും സഹോദരനുമൊപ്പം വീട്ടില്‍ നിന്നിറങ്ങിയത്.

എയര്‍പോര്‍ട്ടിലെത്തിയ സഞ്ജുവിനെ ആരാധകര്‍ വളഞ്ഞെങ്കിലും മാതാപിതാക്കളോട് യാത്രപറഞ്ഞ് എല്ലാവരോടും നന്ദി പറഞ്ഞ് പ്രതീക്ഷയുടെ നല്ല നാളേക്കായി
മുംബൈയിലേക്ക് പുറപ്പെടുകയായിരുന്നു.

ബിസിസിഐയുടെ വിലക്കുള്ളതിനാലാണ് സഞ്ജു ആരോടും സംസാരിക്കാതിരുന്നത്. സ്വപ്നനേട്ടം കൈവരിച്ചതിന്റെ ആഹ്ളാദത്തിലായിരുന്നു മാതാപിതാക്കളും ക്രിക്കറ്റര്‍ കൂടിയായ സഹോദരന്‍ സാലി സാംസണും. 22ന് ഇന്ത്യയ്ക്ക് സന്നാഹമല്‍സരമുണ്ട് . 25ന് ബ്രിസ്റ്റളിലാണ് ആദ്യ ഏകദിന മല്‍സരം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :