ചീറിപ്പാഞ്ഞ് ബൗണ്‍സര്‍; അബോധാവസ്ഥയിലായ പാക് താരത്തിന് കൂടുതല്‍ ചികിത്സ - റിപ്പോര്‍ട്ട് പുറത്തുവിട്ട് ആശുപത്രി അധികൃതര്‍

ചീറിപ്പാഞ്ഞ് ബൗണ്‍സര്‍; അബോധാവസ്ഥയിലായ പാക് താരത്തിന് കൂടുതല്‍ ചികിത്സ - റിപ്പോര്‍ട്ട് പുറത്തുവിട്ട് ആശുപത്രി അധികൃതര്‍

 Imam-ul-Haq , helmet blow , hospital , health , pakistan , ഇമാമുല്‍ ഹഖ് , ആശുപത്രി , ബൗണ്‍സര്‍ , പാകിസ്ഥാന്‍
യുഎഇ| jibin| Last Modified ശനി, 10 നവം‌ബര്‍ 2018 (11:18 IST)
ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തിനിടെ തലയില്‍ ബൗണ്‍സര്‍ പതിച്ച് ചികിത്സയില്‍ കഴിയുന്ന പാകിസ്ഥാന്‍ താരം ഇമാമുല്‍ ഹഖിന്റെ ആരോഗ്യ നിലയില്‍ പുരോഗതി.

ഇമാമിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്നും സ്‌കാനിംഗില്‍ തലയ്‌ക്ക് ഗുരുതരമായ പരിക്കില്ലെന്നും വ്യക്തമായതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ചികിത്സ തുടരുന്ന സാഹചര്യത്തില്‍ പരമ്പയില്‍ നിന്നും താരം വിട്ടു നിന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.

മത്സരത്തിന്റെ പതിമൂന്നാം ഓവറില്‍ ലോക്കീ ഫെര്‍ഗൂസന്റെ ബൗണ്‍സറേറ്റ് ഇമാം നിലത്തു വീഴുകയായിരുന്നു. ആശുപത്രിയിലേക്ക് മാറ്റുന്ന സമയത്ത് താരം അബോധാവസ്ഥയിലായത് ആശങ്കയുണ്ടാക്കിയിരുന്നു.

ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെങ്കിലും ഇമാമിനെ കൂടുതല്‍ ചികിത്സയും പരിശോധനയും വിധേയനാക്കാനുള്ള ഒരുക്കത്തിലാണ് ആശുപത്രി അധികൃതര്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :