കരളില്‍ അണുബാധ; എംഐ ഷാനവാസിന്റെ നില അതീവഗുരുതരം

ചെന്നൈ/വയനാട്, വ്യാഴം, 8 നവം‌ബര്‍ 2018 (13:39 IST)

  mi shanavas hospitalized , mi shanavas , Congress , hospital , കോൺഗ്രസ് , എംഐ ഷാനവാസ് , ശസ്ത്രക്രിയ , ആശുപത്രി , പിണറായി വിജയന്‍

കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ കോൺഗ്രസ് നേതാവും വയനാട് എംപിയുമായ എംഐ ഷാനവാസിന്റെ ആരോഗ്യനില ഗുരുതരം. ചെന്നൈ ക്രോംപേട്ടിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹം.

കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് രക്തസമ്മര്‍ദ നിലയില്‍ നേരിയ പുരോഗതിയുണ്ടെങ്കിലും അപകടാവസ്ഥ തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടമാര്‍ അറിയിച്ചു. കരളിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലാണ്. അതേസമയം കിഡ്നി സംബന്ധമായ രോഗങ്ങള്‍ അലട്ടുന്നതിനാല്‍ ഷാനവാസിന് ഡയാലിസിസും നടത്തുന്നുണ്ട്.

അണുബാധയുണ്ടായതാണ് ആരോഗ്യനില മോശമാകാന്‍ കാരണമെന്ന് ഡോക്ടമാര്‍ അറിയിച്ചു.

ഈ മാസം രണ്ടിനാണ് കരൾ മാറ്റ ശസ്ത്രക്രിയയ്ക്കായി ഷാനവാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിജയകരമായിരുന്നെങ്കിലും രണ്ട് ദിവസത്തിനു ശേഷം അണുബാധയുണ്ടാവുകയായിരുന്നു. തുടർന്നാണ് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്. വെന്റിലേറ്റർ സഹായത്തോടെയാണ് അദ്ദേഹം കഴിയുന്നത്.

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍. ഹൈബി ഈഡന്‍ എംഎല്‍എ, ടി സിദ്ധിഖ് എന്നിവര്‍ ഷാനവാസിനെ സന്ദര്‍ശിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബാംഗങ്ങളെ ഫോണില്‍ വിളിച്ച് വിവരങ്ങള്‍ തിരക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

നവംബര്‍ 8, ഇന്ത്യന്‍ ജനത മരിച്ചാലും മറക്കാത്ത ദിനം!

ഇന്ത്യയിലെ ജനകോടികള്‍ ഒരിക്കലും മറക്കാത്ത ഒരു ദിവസമാണ് 2016 നവംബര്‍ എട്ട്. അന്ന് ...

news

'ഞാനിവിടെ നിൽക്കുന്നില്ല, തൽക്കാലം മാറി നിൽക്കുന്നു': ഹരികുമാർ അവസാനമായി ഫോണിൽ ബന്ധപ്പെട്ടത് എസ്‌പിയെ

റോഡിൽ നിന്നുണ്ടായ തർക്കത്തെത്തുടർന്ന് പിടിച്ചുതള്ളിയ യുവാവ് കാറിടിച്ച് മരിച്ച സംഭവത്തിലെ ...

news

പാർവതിക്ക് പിന്നാലെ ഡബ്ല്യൂസിസിയും; അസഭ്യ വാക്കുകളുമായി വിമര്‍ശകരും

ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധിയെ പരോക്ഷമായി പിന്തുണച്ച് സിനിമയിലെ വനിതാ കൂട്ടായ്‌മ. ...

news

'ഇങ്ങനെ കയറിയിറങ്ങാന്‍ ഇതെന്താ ലുലുമാളിലെ എസ്‌കലേറ്ററോ?’: വീണ്ടും ശോഭാസുരേന്ദ്രനെ വെള്ളം കുടിപ്പിച്ച് അഭിലാഷ്

ശബരിമലയിൽ ആചാരലംഘനം പാടില്ലെന്ന് പറഞ്ഞ് പ്രതിഷേധങ്ങൾ ശക്തമാക്കിയ സംഘപരിവാർ തന്നെ ആചാരം ...

Widgets Magazine