''വിന്‍ഡീസും പാകിസ്ഥാനും ഈ ഗതിയിലെത്താന്‍ കാരണം ട്വന്റി20 ''

  ഹെര്‍ഷല്‍ ഗിബ്‌സ് , വെസ്‌റ്റ് ഇന്‍ഡീസ് പാകിസ്ഥാന്‍ , ലോകകപ്പ്
ജൊഹനസ്ബര്‍ഗ്| jibin| Last Modified വെള്ളി, 6 മാര്‍ച്ച് 2015 (16:26 IST)
ഒരു കാലത്ത് ലോകക്രിക്കറ്റിനെ അടക്കിവാണിരുന്ന വെസ്‌റ്റ് ഇന്‍ഡീസിനെയും പാകിസ്ഥാനെയും തര്‍ത്തത് കുട്ടി ക്രിക്കറ്റാണെന്ന് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഹെര്‍ഷല്‍ ഗിബ്‌സ്.

ലോകകപ്പില്‍ ഏറ്റവും വലിയ തിരിച്ചടികള്‍ നേരിട്ട ടീമുകളാണ് വിന്‍ഡീസും പാകിസ്ഥാനും. അവര്‍ക്ക് ഈ ഗതി വരാനുള്ള സാഹചര്യം ട്വന്റി20യോടുള്ള കമ്പമാണ്. ഏകദിനത്തെക്കാളും ടെസ്‌റ്റിനെക്കാളും പ്രാധാന്യം കുട്ടിക്രിക്കറ്റിന് നല്‍കിയതാണ് ലോകകപ്പിലെ പരാജയങ്ങള്‍ക്ക് കാരണമെന്നും ഗിബ്‌സ് പറഞ്ഞു.

2015 ലോകകപ്പില്‍ ഏറ്റവും മോശം പ്രകടനം നടത്തുന്ന ടീമുകളാണ് വെസ്‌റ്റ് ഇന്‍ഡീസും പാകിസ്ഥാനും. ഇരു ടീമുകളും രണ്ട് മത്സരങ്ങള്‍ വീതം തോറ്റിരിക്കുകയാണ്. ക്വേര്‍ട്ടര്‍ പ്രതീക്ഷകള്‍ നിലനിര്‍ത്തണമെങ്കില്‍ ഇരുവര്‍ക്കും തുടര്‍ന്നുള്ള കളികളില്‍ ജയം അനിവാര്യമാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :