അടിക്ക് തിരിച്ചടി; ബംഗ്ലാദേശ് മികച്ച നിലയില്‍

  ബംഗ്ളാദേശ് സ്കോട്ലന്‍ഡ് മത്സരം , ലോകകപ്പ് ക്രിക്കറ്റ്
നെല്‍സണ്‍| jibin| Last Modified വ്യാഴം, 5 മാര്‍ച്ച് 2015 (10:18 IST)
ലോകകപ്പ് ക്രിക്കറ്റിലെ പൂള്‍ എ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ സ്കോട്ലന്‍ഡ് 318 റണ്‍സ് എടുത്തു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ബംഗ്ലാദേശ് 35 ഓവറില്‍ 3 വിക്കറ്റ് നഷ്‌ടത്തില്‍ 210 റണ്‍സെടുത്തു. മുഷ്‌ഫിക്കര്‍ റഹീം (39*) ഷാക്കിബ് അല്‍ ഹസന്‍ (4*) എന്നിവരാണ് ക്രീസില്‍.

കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശിന് തുടക്കത്തില്‍ തന്നെ തിരിച്ചടി നേരിട്ടു. മൂന്നാം ഓവറില്‍ തന്നെ തമീം ഇഖ്‌ബാലിന് കൂട്ടായി കൂട്ടായി നിന്ന സൌമ്യ സര്‍ക്കാര്‍ (2) പുറത്തായി. മൂന്നാമനായി ക്രീസിലെത്തിയ റിയാദ് (62) തമീം ഇഖ്‌ബാലിന് മികച്ച പിന്തുണ നല്‍കിയതോടെ ബംഗ്ളാദേശ് മികച്ച് നിലയില്‍ എത്തുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 139 റണ്‍സിന്റെ കൂട്ടുക്കെട്ട് പടുത്തുയര്‍ത്തി. 24മത് ഓവറിലാണ് റിയാദ് പുറത്തായത്. പിന്നീട് ക്രീസിലെത്തിയ മുഷ്‌ഫിക്കര്‍ റഖീം ഇന്നിംഗ്‌സിന് കരുത്തു പകരുകയായിരുന്നു. മുഷ്‌ഫിക്കര്‍ റഖീം തമീം ഇഖ്‌ബാല്‍ സഖ്യം 57 റണ്‍സിന്റെ കൂടുക്കെട്ട് പടുത്തുയര്‍ത്തി. സെഞ്ചുറിക്ക് അഞ്ച് റണ്‍സ് അകലെവെച്ചാണ് തമീം (95) പുറത്തായത്.

നേരത്തെ ടോസ് നേടിയ ബംഗ്ലാദേശ് സ്കോട്ലന്‍ഡിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. അവര്‍ക്കു വേണ്ടി ഓപ്പണര്‍ കെജെ കോട് സര്‍ 134 പന്തില്‍ 156 റണ്‍സെടുത്തു. മോമന്‍സെന്‍ 39ഉം മാത്യു മകാന്‍ 35ഉം റണ്‍സ് നേടി. കാലും മാക്‍ലോഡ് (11), ഹമീഷ് ഗാര്‍ഡിനര്‍ (19), മാറ്റ് മാക്കാന്‍ (35), റിച്ചി ബെറിംഗ്‌ടണ്‍ (26), മാത്യൂ ക്രോസ് (20), ജോഷ് ഡേവി (4), മജീദ് ഹഖ് (1), അലസ്‌ഡെയര്‍ ഇവാര്‍ഡ് (0) എന്നിവരാണ് മറ്റ് സ്‌കേറര്‍മാര്‍.

മൂന്നു മല്‍സരങ്ങള്‍ വീതം ഇരു ടീമുകളും പൂര്‍ത്തിയാക്കിയപ്പോള്‍ മൂന്നു പോയിന്റുമായി ബംഗദേശ് ഗ്രൂപ്പില്‍ നാലാം സ്ഥാനത്താണ്. എന്നാല്‍ സ്കോട്ലന്‍ഡിന് ഒരു വിജയം പോലും നേടാനായിട്ടില്ല.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :