കോടികള്‍ ആവശ്യപ്പെട്ട് ഹസിന്‍ കോടതിയില്‍; ഷമിയുടെ ഭാര്യയുടെ മൂന്ന് ആവശ്യങ്ങള്‍ ഞെട്ടിപ്പിക്കുന്നത്

കൊല്‍ക്കത്ത, ബുധന്‍, 11 ഏപ്രില്‍ 2018 (14:08 IST)

hazen jahan , mohammed shami , court , cricket , ഹ​സി​ൻ ജ​ഹാ​ൻ , മു​ഹ​മ്മ​ദ് ഷ​മി , ഹ​സി​ൻ , ജീ​വ​നാം​ശം , ഹര്‍ജി

ഇ​ന്ത്യ​ൻ ക്രിക്കറ്റ് ടീം താരം മു​ഹ​മ്മ​ദ് ഷ​മി​ക്കെ​തി​രെ ഭാ​ര്യ ജ​ഹാ​ൻ വീണ്ടും കോടതിയിലേക്ക്. ജീ​വ​നാം​ശം ല​ഭി​ക്ക​ണ​മെ​ന്ന ആവശ്യവുമായിട്ടാണ് ഇവര്‍ ഇപ്പോള്‍ രംഗത്തുവന്നത്. മാസം 10 ലക്ഷം രൂപയും അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കാനുള്ള അവകാശവും ഉന്നയിച്ചാണ് ഹ​സി​ൻ ഹര്‍ജി സമര്‍പ്പിച്ചത്.

മൂന്ന് ആ‍വശ്യങ്ങളാണ് അഭിഭാഷകന്‍ വഴി ഹസിന്‍ പ്രധാനമായും ആവശ്യപ്പെട്ടിരിക്കുന്നത്. മാസംതോറും താരം പത്തുലക്ഷം രൂപ, മകളെ വിട്ടു നല്‍കണം, യാദവ് പൂരിലെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും പുറത്താക്കാന്‍ പാടില്ല എന്നീ ആവശ്യങ്ങളാണ് അവര്‍ ഹര്‍ജിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.

വര്‍ഷം 100 കോടിയിലേറെ രൂപ വരുമാനമുള്ള ഷമിക്ക് താന്‍ ചോദിച്ച പണം നല്‍കാന്‍ ബുദ്ധിമുട്ടുണ്ടാകില്ല. ഭാര്യയേയും മകളെയും സംരക്ഷിക്കേണ്ട ചുമതലയുള്ള അദ്ദേഹം മകള്‍ക്ക് 3 ലക്ഷം രൂപയും ഭാര്യയായ തനിക്ക് 7 ലക്ഷം രൂപയും നല്‍കണമെന്നും ഹ​സി​ൻ ആവശ്യപ്പെടുന്നു.

ഷമി, അമ്മ അന്‍ജുമാന്‍ അരേ ബീഗം, സഹോദരി സബീനാ അഞ്ജും, സഹോദരന്‍ മുഹമ്മ ഹസീബ് അഹമ്മദ്, ഇയാളുടെ ഭാര്യ ഷമ പര്‍വീണ്‍ എന്നിവര്‍ക്കെതിരേ ചൊവ്വാഴ്ച രാവിലെയാണ് ഹസിന്‍ ഹര്‍ജി ഫയല്‍ ചെയ്തത്. മാര്‍ച്ച് 8ന് ഇവര്‍ക്കെല്ലാം എതിരെ ജഹാന്‍ യാദവ്പൂര്‍ പൊലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയും നിലനില്‍ക്കുന്നുണ്ട്.

ജാമ്യമില്ലാ വകുപ്പുകളടക്കം ചേര്‍ത്താണ് ഷമിക്കെതിരെ പൊലീസ് എഫ്ഐആര്‍ തയാറാക്കിയിട്ടുള്ളത്. വ​ധ​ശ്ര​മം, ഗാ​ർ​ഹി​ക പീ​ഡ​നം, വി​ശ്വാ​സ​വ​ഞ്ച​ന എ​ന്നീ കു​റ്റ​ങ്ങ​ളാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. ഷമി വിഷം കലര്‍ത്തി കൊല്ലാന്‍ നോക്കിയെന്നും അദ്ദേഹത്തിന്റെ സഹോദരനുമായി ലൈംഗിക ബന്ധം പുലര്‍ത്താന്‍ പ്രേരിപ്പിച്ചെന്നും പൊലീസില്‍ നല്‍കിയ പരാതിയില്‍ ഹസിന്‍ വ്യക്തമാക്കിയിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

രണ്ടാം വരവില്‍ തോല്‍‌വി അറിയാതെ ചെന്നൈ, ധോണിയും കൂട്ടരും കച്ചകെട്ടിത്തന്നെ!

കാവേരി വിഷയം തമിഴകത്ത് ആളിക്കത്തുകയാണ്. തമിഴ്നാടിനിപ്പോള്‍ ആവശ്യം ക്രിക്കറ്റ് അല്ലെന്നും ...

news

ഒന്നും അവസാനിച്ചിട്ടില്ല; ഷ​മി​ക്കെ​തി​രെ ഭാ​ര്യ വീണ്ടും കോടതിയില്‍

സഹോദരനുമായി ലൈംഗിക ബന്ധം പുലര്‍ത്താന്‍ പ്രേരിപ്പിച്ചെന്നും പൊലീസില്‍ നല്‍കിയ പരാതിയില്‍ ...

news

ഇത്തവണത്തെ ഐപിഎല്‍ കിരീടം ആര്‍ക്ക് ?; മനസ് തുറന്ന് ധവാന്‍

രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തി​​ൽ തകര്‍പ്പന്‍ പ്രകടനം നടത്താന്‍ കഴിഞ്ഞതില്‍ തനിക്ക് ...

news

ചെപ്പോക്കില്‍ ഒരു ‘ഈച്ച പോലും പറക്കില്ല, പറന്നാല്‍ ക്യാമറകളില്‍ കുടുങ്ങും’; ബിസിസിഐയെ പോലും ഞെട്ടിപ്പിക്കുന്ന സുരക്ഷയൊരുക്കി ചെന്നൈ പൊലീസ്

കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപവത്‌കരണം ആവശ്യപ്പെട്ട് തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തമായി ...

Widgets Magazine