രാഷ്‌ട്രീയത്തില്‍ പ്രവേശിക്കുമോ ?; വിവാദങ്ങളില്‍ നിലപാടറിയിച്ച് ഗംഭീര്‍

രാഷ്‌ട്രീയത്തില്‍ പ്രവേശിക്കുമോ ?; വിവാദങ്ങളില്‍ നിലപാടറിയിച്ച് ഗംഭീര്‍

  gautam gambhir , cricket , team india ,  joining politics , ഗൗതം ഗംഭീര്‍ , ക്രിക്കറ്റ് , രാഷ്‌ട്രീയം
ന്യൂഡല്‍ഹി| jibin| Last Modified തിങ്കള്‍, 10 ഡിസം‌ബര്‍ 2018 (09:08 IST)
താന്‍ രാഷ്‌ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍.

25 വര്‍ഷമായി ക്രിക്കറ്റ് കളിക്കുന്ന വ്യക്തിയാണ് ഞാന്‍. സാമൂഹികപ്രസക്തമായ വിഷയങ്ങളില്‍ പ്രതികരിക്കുന്നതുകൊണ്ടാകാം ഞാന്‍ രാഷ്‌ട്രീയത്തില്‍ എത്തുമെന്ന പ്രചാരണം ശക്തമാകാന്‍ കാരണമായതെന്നും ഗംഭീര്‍ പ്രതികരിച്ചു.

രാജ്യത്തെ പൗരനെന്ന നിലയില്‍ വളരെ ഗൗരവമേറിയ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടുക എന്നത് എന്റെ ഉത്തരവാദിത്തമാണ്. ട്വിറ്ററിലൂടെ വെറുതെ തമാശ പങ്കിടുന്ന ഒരാളല്ല ഞാന്‍. അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന വാര്‍ത്തയില്‍ സത്യമില്ലെന്നും ഗംഭീര്‍ വ്യക്തമാക്കി.

ക്രിക്കറ്റ് ഭരണരംഗത്തേക്ക് വരാനും തനിക്ക് താല്‍പര്യമില്ല. ക്രിക്കറ്റ് മതിയാക്കിയെങ്കിലും പരിശീലക വേഷത്തില്‍ എത്താന്‍ താല്‍പ്പര്യമുണ്ട്. ആ മേഖലയില്‍ എത്രത്തോളം വിജയിക്കാന്‍ കഴിയുമെന്ന് തനിക്ക് അറിയില്ല. എല്ലാം കാത്തിരുന്ന് കാണേണ്ടതാണെന്നും മുന്‍ ഇന്ത്യന്‍ താരം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :