അഡ്‌ലെയ്‌ഡില്‍ ആര്‍ക്കും ജയിക്കാം; പൊരുതാനുറച്ച് ഇന്ത്യ - 219 റണ്‍സ് നേടാനുറച്ച് ഓസ്‌ട്രേലിയ

അഡ്‌ലെയ്‌ഡില്‍ ആര്‍ക്കും ജയിക്കാം; പൊരുതാനുറച്ച് ഇന്ത്യ - 219 റണ്‍സ് നേടാനുറച്ച് ഓസ്‌ട്രേലിയ

 australia , india , kohli , team india , അഡ്‌ലെയ്‌ഡ് , ഇന്ത്യ , വിരാട് കോഹ്‌ലി , ടെസ്‌റ്റ്
അഡ്‌ലെയ്ഡ്| jibin| Last Modified ഞായര്‍, 9 ഡിസം‌ബര്‍ 2018 (14:09 IST)
അഡ്‌ലെയ്‌ഡ് ടെസ്‌റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. 323 റണ്‍സിന്റെ ലീഡ് വഴങ്ങി ബാറ്റിങ് ആരംഭിച്ച ഓസ്‌ട്രേലിയ നാലാം ദിനം അവസാനിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 104 റണ്‍സെന്ന നിലയിലാണ്.

ഒന്നാം ഇന്നിംഗ്‌സില്‍ മികച്ച പ്രകടനം നടത്തിയ ട്രാവിസ് ഹെഡും (11) ഷോണ്‍ മാര്‍ഷുമാണ് (31) ക്രീസില്‍. ഓസീസിനു വിജയത്തിലേക്കു വേണ്ടത് 219 റൺസാണ്. ആറ് വിക്കറ്റ് വീഴ്‌ത്താന്‍ സാധിച്ചാല്‍ ജയം സ്വന്തമാക്കാന്‍ ഇന്ത്യക്കും സാധിക്കും. ഇതോടെ മത്സരം ആവേശത്തിലേക്ക് നീങ്ങുമെന്ന് ഉറപ്പാണ്.

ആരോണ്‍ ഫിഞ്ച് (11), മാര്‍കസ് ഹാരിസ് (26), ഉസ്മാൻ ഖവാജ (എട്ട്), പീറ്റർ ഹാൻഡ്സ്കോംബ് (14) എന്നിവരാണ് പുറത്തായ ഓസീസ് ബാറ്റ്‌സ്‌മാന്മാര്‍. രണ്ട് വിക്കറ്റ് വീതം നേടിയ മുഹമ്മദ് ഷമിയും ആര്‍ അശ്വിനുമാണ് ഓസ്‌ട്രേലിയയുടെ മുന്‍നിര തകര്‍ത്തത്.

മികച്ച ലീഡ് നേടുമെന്ന് തോന്നിപ്പിച്ച നിമിഷം ഓസീസ് സ്പിന്നര്‍ നഥാന്‍ ലിയോണിന്റെ ആറ് വിക്കറ്റാണ് ഇന്ത്യയെ തകര്‍ത്തത്. ലിയോണിന് പുറമെ മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്ന് വിക്കറ്റ് നേടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :