അസ്‌ഹറിന്റെ വിലക്ക് പിന്‍‌വലിച്ചു; ബിസിസിഐക്കെതിരെ ശ്രീശാന്ത് സുപ്രീംകോടതിയിൽ

അസ്‌ഹറിന്റെ വിലക്ക് പിന്‍‌വലിച്ചു; ബിസിസിഐക്കെതിരെ ശ്രീശാന്ത് സുപ്രീംകോടതിയിൽ

 supreme court , BCCI , team india , IPL , Cricket , sreesanth , ബിസിസിഐ , എസ് ശ്രീശാന്ത് , സുപ്രീംകോടതി , ഐപിഎല്‍ , സൽമാൻ ഖുർഷിദ്
ന്യൂഡൽഹി| jibin| Last Modified ശനി, 8 ഡിസം‌ബര്‍ 2018 (18:04 IST)
ഐപിഎല്‍ ഒത്തുകളി വിവാദത്തില്‍ സ്വീകരിച്ച നിലപാടിനെതിരെ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് സുപ്രീംകോടതിയിൽ.

കേസിൽ കോടതി കുറ്റവിമുക്തനാക്കിയിട്ടും ആജീവനാന്ത വിലക്കു ബിസിസിഐ പിൻവലിക്കാത്തതിനെതിരെയാണ് താരം കോടതിയെ സമീപിച്ചത്.

ഐപിഎല്‍ വാതുവയ്‌പു കേസില്‍ കോടതി കുറ്റവിമുക്തമാക്കിയിട്ടും ബിസിസിഐ വിലക്കു പിൻവലിക്കാത്തത് അതി കഠിനമായ കാര്യമാണ്. മുന്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീനെതിരായ വിലക്കു പിൻവലിക്കപ്പെട്ടെങ്കിലും തന്റെ കാര്യത്തിൽ അതുണ്ടായില്ലെന്നും ശ്രീ കോടതിയെ അറിയിച്ചു.

മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സൽമാൻ ഖുർഷിദാണ് കേസിൽ ശ്രീശാന്തിനായി സുപ്രീംകോടതിയിൽ ഹാജരായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :