ബാംഗ്ലൂര്‍|
jibin|
Last Modified വ്യാഴം, 24 മെയ് 2018 (16:45 IST)
ഐ പി എല്‍ പതിനൊന്നാം സീസണിലെ വാന്‍ പരാജയത്തിന് ആരാധകരോട് ക്ഷമ ചോദിച്ച് ബംഗ്ലൂര്‍
റോയല്‍ ചലഞ്ചേഴ്‌സ് നായകന്‍ വിരാട് കോഹ്‌ലി. ട്വിറ്ററില്‍ പോസ്‌റ്റ് ചെയ്‌ത വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം മാപ്പിരന്നത്.
“ കഴിഞ്ഞ ഐപിഎല്‍ സീസണ്‍ വളരെ നിരാശപ്പെടുത്തുന്നതായിരുന്നു. ആരാധകരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല. നിരാശ പകരുന്ന പ്രകടനമായിരുന്നു ടീമില്‍ നിന്നുമുണ്ടായത്. ഇതില്‍ തനിക്ക് കടുത്ത നിരാശയുണ്ട്‘ - എന്നു കോഹ്‌ലി പറഞ്ഞു.
ജീവിതത്തില്‍ ആഗ്രഹിക്കുന്നതെല്ലാം നടക്കണമെന്നില്ല. ജീവിതം അങ്ങനെയാണ്. അടുത്ത സീസണില്‍ മികച്ച പ്രകടനം നടത്താന്‍ കഴിയുമെന്നാണ് വിശ്വസിക്കുന്നതെന്നും ആരാധകര്‍ക്കായുള്ള വീഡിയോയില്‍ കോഹ്‌ലി വ്യക്തമാക്കി.
ഈ സീസണില്‍ മോശം പ്രകനമാണ് ബാംഗ്ലൂര്‍ പുറത്തെടുത്തത്. 14 കളികളില്‍ ആറ് മത്സരങ്ങളില്‍ മാത്രമാണ് ജയിക്കാന്‍ കഴിഞ്ഞതെങ്കിലും ബാറ്റിംഗില്‍ കോഹ്‌ലിയുടെ പ്രകടനം മികച്ചതായിരുന്നു. 14 മത്സരങ്ങളില്‍ 48.18 ശരാശരിയില്‍ 530 റണ്‍സാണ് വിരാട് അടിച്ചു കൂട്ടിയത്.