ഒരു ചായ കുടിക്കാന്‍ പോലും ധോണിക്ക് പറ്റുന്നില്ല; ക്യാപ്‌റ്റന് മുന്നില്‍ പാട്ടും ഡാന്‍‌സുമായി ബ്രാവോയും ഹര്‍ഭജനും - വീഡിയോ കാണാം

ഒരു ചായ കുടിക്കാന്‍ പോലും ധോണിക്ക് പറ്റുന്നില്ല; ധോണിക്ക് മുമ്പില്‍ നൃത്തം ചെയ്‌ത് ബ്രാവോയും ഹര്‍ഭജനും - വീഡിയോ കാണാം

  MS Dhoni , Dwayne Bravo , CSK Vs SRH Match , IPL , ഡ്യൂപ്ലെസി , ഹര്‍ഭജന്‍ സിംഗ് , ബ്രാവോ , ബ്രാവോയുടെ നൃത്തം , ധോണി , ഇമ്രാന്‍ താഹിര്‍
മുംബൈ| jibin| Last Updated: ബുധന്‍, 23 മെയ് 2018 (16:06 IST)
ആവേശം അലയടിച്ച മത്സരമായിരുന്നു ഐപിഎല്ലിലെ ആദ്യ പ്ലേ ഓഫ് മത്സരം. ടൂര്‍ണമെന്റിലെ ഏറ്റവും കരുത്തര്‍ എന്ന വിശേഷണമുള്ള സണ്‍ റൈസേഴ്‌സ് ഹൈദരാബാദും ചെന്നൈ സൂപ്പര്‍ കിംഗ്‌സും നേര്‍ക്കുനേര്‍ വന്ന പോരാട്ടത്തില്‍ തോല്‍‌വിയുടെ വക്കില്‍ നിന്നും ഡ്യൂപ്ലെസിയുടെ ഒറ്റയാൾ പോരാട്ടമാണ് മഞ്ഞപ്പടയെ വിജയതീരത്തെത്തിച്ചത്.

തോല്‍‌വി ഉറപ്പിച്ച മത്സരം ജയിച്ചതിന്റെ ആഘോഷം രാത്രി മുഴുവന്‍ ചെന്നൈയുടെ ഡ്രസിംഗ് റൂമില്‍ നിറഞ്ഞു നിന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ധോണിക്ക് മുമ്പില്‍ ബ്രാവോയും ഹര്‍ഭജന്‍ സിംഗും നൃത്തം ചെയ്യുന്ന 31 സെക്കന്‍‌ഡുള്ള
വീഡിയോ ചെന്നൈ അവരുടെ ട്വിറ്റിര്‍ പേജിലൂടെ പുറത്തുവിട്ടു.

മത്സരശേഷം ഡ്രസിംഗ് റൂമില്‍ ചായ കുടിച്ചു കൊണ്ടിരുന്ന ധോണിക്ക് സമീപം പാട്ട് പാടി നൃത്തം ചെയ്യുകയായിരുന്നു ബ്രാവോ. കൂടെ ഹര്‍ഭജനുമുണ്ടായിരുന്നു. ധോണി ആഘോഷം ധോണി സന്തോഷത്തോടെ നോക്കിയിരുന്ന് കാണുകയും ചെയ്‌തു. നൃത്തത്തിനു ശേഷം സമീപം നിന്ന ഇമ്രാന്‍ താഹിറിനോട് ബ്രാവോ തമാശ പറയുന്നതും കെട്ടിപ്പിടിക്കുന്നതും വീഡിയോയിലുണ്ട്.

മത്സരത്തില്‍ 140 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ മഞ്ഞപ്പട അഞ്ച് പന്ത് ബാക്കി നിൽക്കെ എട്ട് വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. 42 പന്തിൽ 67 റൺസെടുത്ത ഡ്യൂപ്ലെസിയുടെ ഒറ്റയാൾ പോരാട്ടമാണ് അവര്‍ക്ക് ഫൈനല്‍ ടിക്കറ്റ് വാങ്ങി നല്‍കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :