ആ വാര്‍ത്തകള്‍ തെറ്റാണ്, നിങ്ങള്‍ ഇങ്ങനെ ചെയ്യരുത്; പൊട്ടിക്കരഞ്ഞ് നെയ്‌മര്‍ - വീഡിയോ പുറത്ത്

ലീലെ, ശനി, 11 നവം‌ബര്‍ 2017 (17:16 IST)

Neymar , PSG , Real Madrid , നെയ്മര്‍ , പിഎസ്ജി , എഡിസന്‍ കവാനി , ഉനൈ എംറേ , പൊട്ടിക്കരഞ്ഞ് നെയ്‌മര്‍

വാര്‍ത്താസമ്മേളനത്തില്‍ വിതുമ്പിക്കരഞ്ഞത് ബ്രസീല്‍ താരം നെയ്മര്‍. പിഎസ്ജിയില്‍ താന്‍ പ്രശ്‌നക്കാരനാണെന്ന തരത്തില്‍ വാര്‍ത്തകള്‍ മാധ്യമങ്ങളിലൂടെ പുറത്തുവരുന്നതില്‍ നിരാശനായാണ് അദ്ദേഹം കരഞ്ഞത്.

ലില്ലിയില്‍ നടന്ന സൗഹൃദ മത്സരത്തില്‍ ജപ്പാനെ 3-1 ന് പരാജയപ്പെടുത്തിയശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് നെയ്മര്‍ നിയന്ത്രണം വിട്ട് കരയുകയും തെറ്റായ വാര്‍ത്തകള്‍ നല്‍കരുതെന്ന് മാധ്യമങ്ങളോട് അഭ്യര്‍ഥിച്ചതും.

പിഎസ്ജി സ്‌ട്രൈക്കര്‍ എഡിസന്‍ കവാനിയുമായി ഒരു പ്രശ്‌നവുമില്ല. നല്ല ബന്ധമാണ് ഞങ്ങള്‍ തമ്മിലുള്ളത്. ഞങ്ങള്‍ പിണക്കത്തിലാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത് തന്നെ മാനസികമായി അലട്ടുന്നുണ്ടെന്നും നെയ്‌മര്‍ പറഞ്ഞു.

പരിശീലകന്‍ ഉനൈ എംറേയുമായും പ്രശ്‌നങ്ങളൊന്നുമില്ല. സഹതാരങ്ങളും ക്ലബ്ബ് അധികൃതരും തനിക്ക് മികച്ച പിന്തുണയാണ് നല്‍കുന്നത്. മറിച്ചുള്ള വാര്‍ത്തകള്‍ നല്‍കുന്നത് മാധ്യമങ്ങള്‍ അവസാനിപ്പിക്കണം. ഞാന്‍ ആരുടെയും മുമ്പില്‍ അഭിനയിക്കാറില്ല, ആതിനാല്‍ തെറ്റായ വാര്‍ത്തകള്‍ ആസ്വദിക്കാറില്ലെന്നും നെയ്‌മര്‍ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

മറ്റു കളികള്‍

news

സ്‌റ്റേജിലേക്ക് കയറാന്‍ തുടങ്ങിയപ്പോഴാണ് സംഭവം; മുന്‍ ഫിഫ അധ്യക്ഷന്‍ കയറിപ്പിടിച്ചെന്ന് വനിതാ താരം

മുന്‍ ഫിഫ അധ്യക്ഷന്‍ സെപ് ബ്ലാറ്റര്‍ ലൈഗികമായി പീഡിപ്പിച്ചുവെന്ന ആരോപണവുമായി മുൻ ...

news

ഏഷ്യന്‍ ബോക്‌സിങ്ങില്‍ സ്വര്‍ണം നേടി മേരികോമിന്റെ അത്യുജ്‌ജ്വല തിരിച്ച് വരവ് !

ബോക്‌സിങ്‌ റിങ്ങില്‍ ഇന്ത്യയുടെ ഉരുക്കു വനിത എംസി മേരികോമിന്റെ തിരിച്ചുവരവ്‌ ...

news

ഇടിക്കൂട്ടിൽ പ്രായം പ്രശ്നമല്ല; സ്വര്‍ണ നേട്ടവുമായി മേരി കോം

ഇടിക്കൂട്ടിൽ പ്രായം പ്രശ്നമല്ലെന്നു തെളിയിച്ച് ഏഷ്യന്‍ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ...

news

വിമാനയാത്രയ്ക്കിടെ തനിക്ക് വളരെ മോശമായ അനുഭവം നേരിടേണ്ടി വന്നു; പി.വി. സിന്ധു പറയുന്നു

വിമാനത്തില്‍ യാത്രചെയ്യുന്നതിനിടെ തനിക്ക് നേരിട്ട മോശം അനുഭവം വെളിപ്പെടുത്തി ഇന്ത്യയുടെ ...

Widgets Magazine