എന്റെ കൈയിലാണ് ലോകത്തെ ഏറ്റവും വലിയ ബാറ്റ്, നിനക്ക് ഇത് ഉള്‍ക്കൊള്ളാന്‍ പോലും പറ്റില്ല- മാധ്യമ പ്രവര്‍ത്തകയോട് അശ്ലീലം സംസാരിച്ച് വീണ്ടും ഗെയില്‍ വീണ്ടും വിവാദത്തില്‍

ഗെയിലിന്റെ അഭിമുഖത്തിനായി എത്തിയതായിരുന്നു ഷാര്‍ലറ്റ്

ക്രിസ് ഗെയില്‍ , വെസ്‌റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് , ഷാര്‍ലറ്റ് എഡ്വേര്‍ഡ്‌സ് , ക്രിക്കറ്റ്
മുംബൈ| jibin| Last Modified ശനി, 21 മെയ് 2016 (19:52 IST)
വെസ്‌റ്റ് ഇന്‍ഡീസിന്റെ വെടിക്കെട്ട് ഓപ്പണറും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് താരവുമായ ക്രിസ് ഗെയില്‍ അശ്ലീല സംഭാഷണത്തിലൂടെ വീണ്ടും വിവാദത്തിലായി. ബ്രട്ടനിലെ ദി ടൈംസിലെ റിപ്പോര്‍ട്ടര്‍ ഷാര്‍ലറ്റ് എഡ്വേര്‍ഡ്‌സിനോടാണ് ഗെയില്‍ അശ്ലീല കമന്റുകള്‍ പറഞ്ഞ് പുലിവാല് പിടിച്ചത്.

ഗെയിലിന്റെ അഭിമുഖത്തിനായി എത്തിയതായിരുന്നു ഷാര്‍ലറ്റ്. തുടക്കത്തില്‍ മര്യാദയോടെ സംസാരിച്ചു തുടങ്ങിയ ഗെയില്‍ പിന്നീട് ബൌണ്ടറി കടക്കുകയായിരുന്നു. കാണാന്‍ സുന്ദരനായതു കൊണ്ട് പെണ്‍കുട്ടികള്‍ തന്നെ തേടിയെത്താറുണ്ട്. പണം വാരിയെറിഞ്ഞാണ് പെണ്‍കുട്ടികള്‍ തന്നെ തേടിയെത്തുന്നത്. ലോകത്ത് ഏറ്റവും വലിയ ബാറ്റ് തന്റെ പക്കലാണ്. നിനക്ക് ഇത് ഉള്‍ക്കൊള്ളാന്‍ പോലും പറ്റില്ല എന്നും വിന്‍ഡീസ് താരം മാധ്യമപ്രവര്‍ത്തകയോട് പറഞ്ഞു.

പിന്നീട് ഷാര്‍ലറ്റിനോട് അശ്ലീല ചോദ്യങ്ങള്‍ ചോദിക്കാനും ഗെയില്‍ മറന്നില്ല. നീ എത്ര കറുത്തവര്‍ഗ്ഗക്കാരായ പുരുഷന്‍‌മാരുമായി ബന്ധപ്പെട്ടിണ്ട് ഉണ്ടെന്നും പലരൊപ്പം കിടപ്പറ പങ്കിട്ടിട്ടുണ്ടോ എന്നും ഗെയില്‍ ചോദിച്ചു. ഷാര്‍ലറ്റ് തന്നെയാണ് ഗെയിലിന്റെ പെരുമാറ്റത്തെക്കുറിച്ച് വ്യക്തമാക്കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :