ഗെയില്‍ പെണ്‍കുഞ്ഞിന്റെ അച്ഛനായി; കുട്ടിയുടെ പേര് വിവാദത്തില്‍

കുഞ്ഞ് പിറന്ന സന്തോഷത്തിനിടെയിലും ഗെയില്‍ പുതിയ വിവാദത്തിന് തുടക്കമിട്ടു

ക്രിസ് ഗെയില്‍ , ഐപിഎല്‍ ക്രിക്കറ്റ് , ഗെയില്‍ കുഞ്ഞിന്റെ അച്ഛനായി
ആന്റിഗ്വ| jibin| Last Modified വ്യാഴം, 21 ഏപ്രില്‍ 2016 (15:01 IST)
വെസ്‌റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയില്‍ പെണ്‍കുഞ്ഞിന്റെ അച്ഛനായി. ഇന്‍സ്റ്റാഗ്രാമില്‍ പങ്കാളിയായ നടാഷ ബെറിഡ്ജിനൊപ്പം നില്‍ക്കുന്ന ചിത്രത്തിനൊപ്പമാണ് ഗെയ്ല്‍ കുഞ്ഞ് പിറന്ന കാര്യവും പങ്കുവെച്ചത്. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗലൂരിന്റെ താരമായ ഗെയില്‍ കഴിഞ്ഞ ദിവസം നട്ടിലേക്ക് മടങ്ങിയിരുന്നു.

കുഞ്ഞ് പിറന്ന സന്തോഷത്തിനിടെയിലും ഗെയില്‍ പുതിയ വിവാദത്തിന് തുടക്കമിട്ടു. കുഞ്ഞിന് പേര് നല്‍കിയതാണ് വിന്‍ഡീസ് താരത്തെ വെട്ടിലാക്കിയത്. ബ്ലഷ് എന്നാണ് കുഞ്ഞിന് പേരിട്ടത്. ജനുവരിയില്‍ ബിഗ് ബാഷ് ലീഗിനിടെ വനിതാ ടിവി കമന്റേറ്ററോട് മോശമായി പെരുമാറിയെന്ന ആരോപണത്തില്‍ ഗെയില്‍ പറഞ്ഞ വാചകമായിരുന്നു
'don't blush baby' എന്ന്. ആ വിവാദത്തെ ഓര്‍മപ്പെടുത്തുന്ന പേരാണ് കുഞ്ഞിന് ഇട്ടിരിക്കുന്നതെന്നാണ് വിമര്‍ശകര്‍ പറയുന്നത്.


ജനുവരിയില്‍ ഓസ്ട്രേലിയയിലെ ബിഗ് ബാഷ് ലീഗിനിടെ നെറ്റ്‌വര്‍ക്ക് 10 ടിവി കമന്റേറ്ററായിരുന്ന മെല്‍ മക്‌ലോഗ്‌ലിനോടാണ് ഗെയ്ല്‍ അപമര്യാദയായി പെരുമാറിയെന്ന ആരോപണമുയര്‍ന്നത്. സംഭവത്തില്‍ ഗെയില്‍ മാപ്പ് പറഞ്ഞെങ്കിലും ക്രിക്കറ്റ് ഓസ്ട്രേലിയ ഗെയ്‌ലിന് 10000 ഡോളര്‍ പിഴയിടുകയും ചെയ്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :