ട്വിന്റി 20യില്‍ ക്രിസ് ഗെയിലിന് പുതിയ റെക്കോര്‍ഡ്

 ക്രിസ് ഗെയില്‍ ,  ട്വിന്റി 20 , വെസ്‌റ്റ് ഇന്‍ഡീസ് , ക്രിക്കറ്റ്
ബ്രിസ്‌ബെയ്ന്‍| jibin| Last Modified ഞായര്‍, 20 ഡിസം‌ബര്‍ 2015 (14:25 IST)
വെസ്‌റ്റ് ഇന്‍ഡീസ് വെടിക്കെട്ട് താരം ക്രിസ് ഗെയിലിന് പുതിയ റെക്കോര്‍ഡ്. ട്വിന്റി 20യില്‍ അറന്നൂറ് സിക്‌സും അറന്നൂറ് ഫോറും തികച്ചതോടെയാണ് വിന്‍ഡീസ് താരം പുതിയ റെക്കോര്‍ഡ് സ്വന്തമാക്കിയത്. ഇപ്പോള്‍ 600 സിക്‌സും 653 ബൗണ്ടറിയുമാണ് ഗെയ്‌ലിന്റെ പേരിലുള്ളത്.

ഓസ്‌ട്രേലിയന്‍ ബിഗ് ബാഷ് ലീഗ് ടീമായ മെല്‍ബണ്‍ റെനഗേഡ്‌സിന്റെ താരമായ ഗെയ്ല്‍. ബ്രിസ്‌ബെയ്ന്‍ ഹീറ്റിനെതിരെ നേടിയ രണ്ട് പടുകൂറ്റന്‍ സിക്‌സറിലൂടെയാണ് ഗെയ്ല്‍ പുതിയ റെക്കോര്‍ഡിട്ടത്. സിക്‌സറുകളുടെ കാര്യത്തില്‍ തത്കാലം ഗെയ്‌ലിനെ വെല്ലാന്‍ മറ്റൊരാളില്ല. രണ്ടാം സ്ഥാനത്തുള്ള വിന്‍ഡീസ് ഓള്‍റൗണ്ടര്‍ പൊള്ളാര്‍ഡ് 388 സിക്‌സ് മാത്രമാണ് പറത്തിയത്. മൂന്നാം സ്ഥാനത്തുള്ള മെക്കല്ലത്തിന്റെ സമ്പാദ്യം 290 സിക്‌സാണ്.

ബൗണ്ടറികളുടെ കാര്യത്തില്‍ രണ്ടാം സ്ഥാനമേ ഗെയ്‌ലിനുള്ളൂ. 664 ബൗണ്ടറി നേടിയ ഓസ്‌ട്രേലിയയുടെ ബ്രാഡ് ഹോഡ്ജാണ് മുന്നില്‍. രണ്ടാം സ്ഥാനത്തുള്ള കിവീസ് താരം ബ്രണ്ടന്‍ മെക്കല്ലത്തിന് 605 ബൗണ്ടറി സ്വന്തമായുണ്ട്. ഏറ്റവും വേഗമേറിയ സെഞ്ച്വറി, ഏറ്റവും കൂടുതല്‍ സെഞ്ച്വറി, ഒരു മത്സരത്തില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍, മൊത്തം മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് എന്നിവയാണ് ഗെയിലിന്റെ പേരിലുള്ള മറ്റ് റെക്കോഡുകള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :