60 പന്തില്‍ 150; മക്കല്ലം സ്വന്തം റെക്കോര്‍ഡ് തരിപ്പണമാക്കി

 ബ്രണ്ടന്‍ മക്കല്ലം , ട്വന്റി 20 , ന്യൂസിലന്‍ഡ് , ഐപിഎല്‍ ക്രിക്കറ്റ് , ക്രിസ് ഗെയില്‍
ലണ്ടന്‍| jibin| Last Modified ശനി, 4 ജൂലൈ 2015 (12:26 IST)
ന്യൂസിലന്‍ഡിന്റെ വെടിക്കെട്ട് നായകന്‍ ബ്രണ്ടന്‍ മക്കല്ലം തന്റെ റെക്കോര്‍ഡ് തിരുത്തിയെഴുത്തി. ട്വന്റി 20യിലെ അതിവേഗ 150 റണ്‍സ് എന്ന സ്വന്തം റെക്കോര്‍ഡാണ് മക്കല്ലം തിരുത്തിയത്. നാറ്റ്‌വെസ്റ്റ് ടി20യില്‍ ബര്‍മിങ്ഹാം ബിയേഴ്സിനുവേണ്ടി കളിച്ച മക്കല്ലം 60 പന്തിലാണ് 150 തികച്ചത്. 11 സിക്സറുകളും 13 ബൗണ്ടറികളും ഉള്‍പ്പെടുന്നതായിരുന്നു മക്കല്ലത്തിന്റെ ഇന്നിംഗ്സ്. മക്കല്ലത്തിന്റെ ബാറ്റിങ് കരുത്തില്‍ ബര്‍മിങ്ഹാം 20 ഓവറില്‍ രണ്ടിന് 242 റണ്‍സെടുത്തു.

ആദ്യ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനുവേണ്ടി 158 റണ്‍സെടുത്ത ഇന്നിംഗ്സില്‍ 70 പന്തിലായിരുന്നു മക്കല്ലം 150 റണ്‍സെടുത്തത്. 175 റണ്‍സ് നേടിയിട്ടുള്ള ക്രിസ് ഗെയിലാണ് ട്വന്റി20യിലെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്കോര്‍ നേടിയിട്ടുള്ളത്.
ഈ റെക്കോര്‍ഡാണ് മക്കല്ലം പഴങ്കഥയാക്കിയത്.


23 പന്തില്‍ 50 റണ്‍സും 42 പന്തില്‍ നൂറും തികച്ച മക്കല്ലം അടുത്ത 18 പന്തില്‍ അമ്പത് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തു. കളിയില്‍ 64 പന്തില്‍ 158 റണ്‍സെടുത്ത മക്കല്ലം, സ്വന്തം റെക്കോര്‍ഡിനൊപ്പമെത്തി. ട്വന്റി20യിലെ ഏറ്റവുമുയര്‍ന്ന രണ്ടാമത്തെ വ്യക്തിഗത സ്കോറാണിത്. എന്നാല്‍ മറുപടി ബാറ്റിംഗില്‍ 162 റണ്‍സെടുക്കാനെ എതിരാളികളായ ഡെര്‍ബിഷയര്‍ ഫാല്‍ക്കണ്‍സിന് സാധിച്ചുള്ളു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :