ചാമ്പ്യന്‍സ് ലീഗ് : യോഗ്യതാ റൗണ്ട് മത്സരങ്ങള്‍ ഇന്ന് ആരംഭിക്കും

റായ്പൂര്‍| Last Updated: ശനി, 13 സെപ്‌റ്റംബര്‍ 2014 (14:19 IST)
ചാമ്പ്യന്‍സ് ലീഗ് ട്വന്റി 20 ആറാം സീസണിലെ
യോഗ്യതാ റൗണ്ട് മത്സരങ്ങള്‍ ഇന്ന് ആരംഭിക്കും.ഇന്ന് വൈകിട്ട് 4 മണിക്ക്
ഷഹീദ് വീര്‍ നാരായണ്‍സിംഗ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം.

ആദ്യ മത്സരത്തില്‍ നോര്‍ത്തേണ്‍ ഡിസ്ട്രിക്റ്റ്സ് ടീമും സതേണ്‍ എക്സ്പ്രസും തമ്മില്‍ ഏറ്റുമുട്ടും.നിലെ ചാംപ്യന്‍സ് ലീഗ് ജേതാക്കളായ മുംബൈ ഇന്ത്യന്‍സും പാക്കിസ്ഥാനില്‍ നിന്നുള്ള ലഹോര്‍ ലയണ്‍സും തമ്മിലാണ് രണ്ടാമത്തെ മത്സരം.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, ചെന്നൈ സൂപ്പര്‍ കിങ്സ്, കിങ്സ് ഇലവന്‍ പഞ്ചാബ് ടീമുകള്‍ നേരിട്ട് പ്രധാന റൌണ്ടിലേക്ക് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മറ്റ് അഞ്ചു ടീമുകള്‍ക്കൊപ്പം യോഗ്യത നേടിയിട്ടുണ്ട്.

മുംബൈ ഇന്ത്യന്‍സ്, ലയണ്‍സ്(പാക്കിസ്ഥാന്‍), നോര്‍ത്തേണ്‍ ഡിസ്ട്രിക്സ് (ന്യൂസീലന്‍ഡ്), സതേണ്‍ എക്സ്പ്രസ് (ശ്രീലങ്ക) എന്നീ ടീമുകളാണ് യോഗ്യത റൌണ്ടില്‍ മത്സരിക്കുക ഇതില്‍ മുന്നിലെത്തുന്ന രണ്ടു ടീമുകള്‍ പ്രധാന റൌണ്ടിലേക്ക് കടക്കും.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :