ചാമ്പ്യൻസ് ലീഗ്: കൊൽക്കത്തയ്ക്ക് ജയം

ഹൈദരാബാദ്| jibin| Last Modified തിങ്കള്‍, 22 സെപ്‌റ്റംബര്‍ 2014 (10:08 IST)
ചാമ്പ്യൻസ് ലീഗ് ട്വന്റി 20യിൽ നൈറ്റ് റൈഡേഴ്‌സിന് ജയം. ലാഹോർ ലയൺസിനെ 4 വിക്കറ്റിന് തോൽപ്പിച്ചാണ് കൊൽക്കത്ത വിജയം പിടിച്ചെടുത്തത്.

ടോസ് നേടിയ കൊൽക്കത്ത ക്യാപ്‌റ്റന്‍ ഗൌതം ഗംഭീര്‍ ലയൺസിനെ ബാറ്റിംഗിന് ക്ഷണിക്കുകയായിരുന്നു. ഓപ്പൺ അഹമ്മദ് ഷെഹ്‌സാദാനിന്റെ (59)
മിടുക്കിലാണ് ലയൺസ് നിശ്ചിത ഓവറിൽ7 വിക്കറ്റ് നഷ്ടത്തിൽ 151 റൺസ് നേടിയത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ കൊൽക്കത്ത ഓപ്പണർമാരായ ഗൌതം ഗംഭീറിന്റെയും (60), റോബിൻ ഉത്തപ്പയും (46) നല്‍കിയ മികച്ച തുടക്കത്തില്‍ ജയം നേടുകയായിരുന്നു.

നൈറ്റ് റൈഡേഴ്‌സിന് വേണ്ടി നാലോവറിൽ ഒരു മെയ്ഡനടക്കം ഒൻപത് റൺ മാത്രം വഴങ്ങിയ സുനിൽ നരെയ്ൻ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കൻ ക്ളബായ കേപ് കോബ്രാസിനെ ആറ് വിക്കറ്റിന് ഓസ്‌ട്രേലിയൻ ടീം ഹൊബാർട്ട് ഹരിക്കേൻസ് തോല്‍പ്പിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :