ചാമ്പ്യൻസ് ലീഗ്: മാക്‍സ്വെല്‍ തുടങ്ങി, പഞ്ചാബിന് ജയം

  ചാമ്പ്യൻസ് ലീഗ് , കിംഗ്സ്  ഇലവൻ , പഞ്ചാബ് , ലീഗ് ട്വന്റി-20
മൊഹാലി| jibin| Last Modified വെള്ളി, 19 സെപ്‌റ്റംബര്‍ 2014 (10:12 IST)
ചാമ്പ്യൻസ് ലീഗ് ട്വന്റി-20യിലെ അരങ്ങേറ്റ മത്സരത്തിൽ മാക്‍സ്വെല്‍ കരുത്തില്‍ കിംഗ്സ്
ഇലവൻ പഞ്ചാബിന് ജയം. അരങ്ങേറ്റ മത്സരത്തിൽ അവര്‍ ഓസ്ട്രേലിയൻ ടീമായ ഹൊബാർട്ട് ഹരിക്കേൻസിനെയാണ് അഞ്ച് വിക്കറ്റിന് തറപ്പറ്റിച്ചത്.

മൊഹാലിയില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ കിംഗ്സ്
ഇലവൻ ഹൊബാർട്ടിനെ ബാറ്റ് ചെയ്യാന്‍ വിടുകയായിരുന്നു. നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 144 റൺസ് നേടാനെ അവര്‍ക്ക് ആയുള്ളു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ പഞ്ചാബ് 17.4 പന്ത് ബാക്കിനിൽക്കെ ലക്ഷ്യം കാണുകയായിരുന്നു.

മില്ലർ (0), സെവാഗ് (0) എന്നിവര്‍ നിരാശപ്പെടുത്തിയപ്പോള്‍. ട്വന്റി-20യിലെ വെടിക്കെട്ട് താരം മാക്‍സ്വെല്‍ (43) തന്റെ പഴയ ഫോം തുടര്‍ന്നപ്പോള്‍ ജയം പഞ്ചാബിനൊപ്പം നില്‍ക്കുകയായിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :