മഴ കളിച്ചു; നോർത്തേൺ ഡിസ്‌ട്രിക്‌ടിന് ജയം

  ചാമ്പ്യൻസ് ലീഗ് , 20- ട്വന്റി , നോർത്തേൺ ഡിസ്‌ട്രിക്‌ട്
റായ്പൂർ| jibin| Last Modified ശനി, 20 സെപ്‌റ്റംബര്‍ 2014 (10:57 IST)
ചാമ്പ്യൻസ് ലീഗ് 20- ട്വന്റിയിൽ മഴ കളിച്ചപ്പോള്‍ നോർത്തേൺ ഡിസ്‌ട്രിക്‌ടിന് കേപ് കോബ്രാസിനെതിരെ ഡെക്ക്‌വ‌ർത്ത് ലൂയിസ് നിയമപ്രകാരം ജയം. 33 റൺസിനാണ് അവര്‍ ജയിച്ചത്.

ആദ്യം ബാറ്റ് ചെയ്ത നോർത്തേൺ ഡിസ്‌ട്രിക്‌ട് ഓപ്പണർ കെയിൻ വില്യംസണിന്റെ (101) വെടിക്കെട്ട് സെഞ്ച്വറിയുടെ കരുത്തില്‍ നിശ്ചി‌ത 20 ഓവറിൽ 206ന് 5 എന്ന കൂറ്റൻ സ്‌കോർ നേടി.

മറ്റ് താരങ്ങളുടെ മികച്ച പിന്തുണയാണ് വില്യംസണിന്റെ പ്രകടനത്തിന് അടിത്തറ പാകിയത്. മറുപടിക്കിറങ്ങിയ കോബ്രാസ് 7.2 ഓവറിൽ 44ന് 2 എന്ന നിലയില്‍ എത്തിയപ്പോള്‍ മഴയെത്തുകയായിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :