ജന്മദിനത്തില്‍ കുംബ്ലെയെ അധിക്ഷേപിച്ച് ബിസിസിഐ; പൊട്ടിത്തെറിച്ച് ആരാധകര്‍

ജന്മദിനത്തില്‍ കുംബ്ലെയെ അധിക്ഷേപിച്ച് ബിസിസിഐ; പൊട്ടിത്തെറിച്ച് ആരാധകര്‍

  Anil Kumble , BCCI , Kumble birthday , team india , Virat kohli , ക്രി​ക്ക​റ്റ് ബോ​ർ​ഡ് , അനില്‍ കുംബ്ലെ , ബി​സി​സി​ഐ
ന്യൂ​ഡ​ൽ​ഹി| jibin| Last Modified ചൊവ്വ, 17 ഒക്‌ടോബര്‍ 2017 (18:20 IST)
ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് വിക്കറ്റ് വേട്ടക്കാരനും നാ​യ​ക​നും പ​രി​ശീ​ല​ക​നു​മാ​യി​രു​ന്ന അനില്‍ കുംബ്ലെയ്‌ക്ക് ബി​സി​സി​ഐയുടെ അധിക്ഷേപം. താരത്തിന്റെ 47-മത് ജന്മദിനത്തില്‍ പി​റ​ന്നാ​ൾ ആ​ശം​സി​ച്ചതാണ് ബി​സി​സി​ഐയെ വെട്ടിലാക്കിയത്.

കും​ബ്ല​യെ ഇ​ന്ത്യ​യു​ടെ മു​ൻ ബൗ​ള​ർ‌ എ​ന്നു​മാ​ത്രം വി​ശേ​ഷി​പ്പി​ച്ചാണ് ആ​ശം​സ നേ​ർ​ന്ന​ത്. ബി​സി​സി​ഐ​യു​ടെ ഔ​ദ്യോ​ഗി​ക ട്വി​റ്റ​ർ അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ് ക്രി​ക്ക​റ്റ് ബോ​ർ​ഡ് ആ​ശ​സം അ​റി​യി​ച്ച​ത്.

ഇതോടെ കുംബ്ലെയുടെ ആരാധകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്ന് ബിസിസിഐ ഈ ട്വീറ്റ് പിന്‍വലിച്ചു. അ​ര​മ​ണി​ക്കൂ​റി​നു ശേ​ഷം ട്വീറ്റ് മുന്‍ ക്യാപ്റ്റന്‍ എന്നാക്കി മാറ്റുകയും ചെയ്തു.

കുംബ്ലെയെ വെറും ബൗളര്‍ മാത്രമെന്ന് ബിസിസിഐ വിശേഷിപ്പിച്ചത് അദ്ദേഹത്തിന്റെ സംഭാവനകളെ കുറച്ചു കാണിക്കുന്നതിന് വേണ്ടിയാണെന്നാണ് ആരാധകരുടെ ആക്ഷേപം. ഇന്ത്യക്കു വേണ്ടി ഏറ്റവുമധികം വിക്കറ്റുകള്‍ നേടിയ താരമല്ലേ അനില്‍ കുംബ്ലെ, അദ്ദേഹം ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനും പരിശീലകനും ആയിരുന്നില്ലേ ആരാധകര്‍ ചോദിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :