സച്ചിന്‍ സ്വാധീനിച്ചിട്ടില്ല ?; കോഹ്‌ലിയുടെ ബാറ്റിംഗ് മികവിന് പിന്നില്‍ ഈ സഹതാരമാണ്

ന്യൂഡല്‍ഹി, തിങ്കള്‍, 4 ഡിസം‌ബര്‍ 2017 (14:34 IST)

  kohli , Virat , team india , team india , ചേതേശ്വര്‍ പൂജാര , കോഹ്‌ലി , ബ്രയന്‍ ലാറ , ലങ്ക , ഇന്ത്യന്‍ ക്രിക്കറ്റ്

റെക്കോര്‍ഡുകള്‍ തകര്‍ക്കുകയും പുതിയത് സൃഷ്‌ടിക്കുകയും ചെയ്യുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയുടെ മാരക പ്രകടനത്തില്‍ ക്രിക്കറ്റ് ലോകം ഒന്നടങ്കം അത്ഭുതപ്പെട്ടിരിക്കുന്നു. ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ടെസ്‌റ്റില്‍ കരിയറിലെ ആറാം ഡബിള്‍ സെഞ്ചുറി സ്വന്തമാക്കിയതോടെയാണ് ഇത്ര മനോഹരമായി എങ്ങനെ ബാറ്റ് ചെയ്യാന്‍ സാധിക്കുന്നു എന്ന ചോദ്യം കോഹ്‌ലിക്ക് നേര്‍ക്കുണ്ടായത്.

ചോദ്യം ശക്തമായതോടെ തന്റെ ടെസ്‌റ്റ് ബാറ്റിംഗ് രഹസ്യം കോഹ്‌ലി വെളിപ്പെടുത്തി. “സഹതാരമായ ചേതേശ്വര്‍ പൂജാരയുടെ ബാറ്റിംഗ് രീതിയാണ് തന്റെ പ്രകടനത്തില്‍ മാറ്റമുണ്ടാക്കിയത്. എത്ര നേരം വേണമെങ്കിലും ക്രീസില്‍ പിടിച്ചു നില്‍ക്കാനുള്ള അദ്ദേഹത്തിന്റെ മിടുക്കും ക്ഷമയും കണ്ടുപഠിക്കേണ്ടതാണ്. സെഞ്ചുറികള്‍ നേടുന്നതില്‍ പൂജാരയുടെ ബാറ്റിംഗാണ് തനിക്ക് പ്രചോദനമാകുന്നത് ”- എന്നും കോഹ്‌ലി പറഞ്ഞു.

ലങ്കയ്‌ക്കെതിരെ കരിയറിലെ ആറാം ഡബിള്‍ സെഞ്ചുറി കുറിച്ച കോഹ്‌ലി വിന്‍ഡീസ് ഇതിഹാസം ബ്രയന്‍ ലാറയുടെ പേരിലുണ്ടായിരുന്ന ടെസ്‌റ്റില്‍ അഞ്ച് ഇരട്ട സെഞ്ചുറിയെന്ന റെക്കോര്‍ഡും തകര്‍ത്തു. കഴിഞ്ഞ 17 മാസത്തിനിടെ ആറ് ഇരട്ട് സെഞ്ചുറികള്‍ സ്വന്തമാക്കിയ കോഹ്‌ലി ടെസ്‌റ്റില്‍ 5,000 റണ്‍സ് എന്ന നാഴികക്കല്ലും പിന്നിട്ടു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

അവന് ഇതെല്ലാം വെറും തമാശയാണ്; കോഹ്‌ലിയുടെ ഇരട്ട സെഞ്ചുറിയെ പുകഴ്ത്തി മുന്‍ താരം

ക്രിക്കറ്റിലെ ഒട്ടുമിക്ക ബാറ്റിങ് റെക്കോര്‍ഡുകളും തകര്‍ത്ത് മുന്നേറുകയാണ് ഇന്ത്യന്‍ ...

news

ഫിറോസ്ഷാ കോട്‌ലയില്‍ ‘ഓഖി’യായി കോഹ്‌ലി; ഇരട്ട സെഞ്ചുറികളുടെ ആറാം തമ്പുരാൻ !

കോഹ്‌ലിയ്ക്ക് മുന്നില്‍ ക്രിക്കറ്റിലെ ബാറ്റിങ്ങ് ലോക റെക്കോര്‍ഡുകള്‍ ഓരോന്നായി വഴി ...

news

സെഞ്ചുറിക്ക് പിന്നാലെ കോഹ്‌ലിയുടെയും മുരളി വിജയുടെയും ഡാന്‍‌സ്; അന്തം വിട്ട് ലങ്കന്‍ താരങ്ങള്‍!

ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ടെസ്‌റ്റില്‍ സെഞ്ചുറി നേടിയതിന് പിന്നാലെ ഇന്ത്യന്‍ ...

news

വീണ്ടും തകര്‍പ്പന്‍ സെഞ്ചുറി; കോഹ്‌ലിയുടെ മാരകഫോം തുടരുന്നു - ടെസ്‌റ്റില്‍ മറ്റൊരു നാഴികക്കല്ല് കൂടി

തകര്‍പ്പന്‍ ഫോം തുടരുന്ന ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി സെഞ്ചുറി. ...

Widgets Magazine