മിന്നല്‍ വേഗത്തില്‍ ബുമ്ര, തകര്‍ന്നു വീണ് ഓസീസ്; ഇന്ത്യക്ക് 299 റണ്‍സ് ലീഡ്

മിന്നല്‍ വേഗത്തില്‍ ബുമ്ര, തകര്‍ന്നു വീണ് ഓസീസ്; ഇന്ത്യക്ക് 299 റണ്‍സ് ലീഡ്

 australia , india , cricket , virat kohli , ഇന്ത്യ , കോഹ്‌ലി , ഓസ്‌ട്രേലിയ , മെല്‍‌ബണ്‍ ടെസ്‌റ്റ്
മെല്‍‌ബണ്‍| jibin| Last Modified വെള്ളി, 28 ഡിസം‌ബര്‍ 2018 (10:53 IST)
ബോക്‍സിംഗ് ഡേ ടെസ്‌റ്റില്‍ ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്‌സ് 151 റൺസിന് തകര്‍ന്നടിഞ്ഞു. ജസ്പ്രീത് ബുമ്രയുടെ ആറ് വിക്കറ്റ് പ്രകടനത്തിലാണ് 292 റൺസിന്റെ ലീഡ് സ്വന്തമാക്കിയത്. 22 റൺസെടുത്ത ഹാരീസാണ്​ ഓസീസ്​നിരയിലെ ടോപ്​സ്​കോറർ.

രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റുകൾ വീഴ്ത്തി. ഇഷാന്ത് ശർമയും മുഹമ്മദ് ഷമിയും ഓരോ വിക്കറ്റുകൾ വീതവും സ്വന്തമാക്കി.

സ്‌കോര്‍ 24ല്‍ എത്തിനില്‍ക്കെ ഫിഞ്ചിനെ നഷ്ടമായി. ഇഷാന്തിനെ ലെഗ് സൈഡില്‍ ഫ്‌ളിക്ക് ചെയ്യാനുള്ള ശ്രമം ഷോര്‍ട്ട് മിഡ് വിക്കറ്റില്‍ മായങ്ക് അഗര്‍വാളിന്റെ കൈകളിലെത്തിച്ചു. 12 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഹാരിസും മടങ്ങി. ബുമ്രയെ ഹുക്ക് ചെയ്ത ഹാരിസ് ബൗണ്ടറി ലൈനില്‍ ഇഷാന്തിന് ക്യാച്ച് നല്‍കുകയായിരുന്നു. പിന്നാലെ ഖവാജ ജഡേജയ്ക്ക് വിക്കറ്റ് നല്‍കി. ബുംറയുടെ ഒരു സ്ലോവറില്‍ മാര്‍ഷ് വിക്കറ്റിന് മുന്നില്‍ കുടുങ്ങി. ബുമ്രയുടെ അതിമനോഹരമായ പന്തില്‍ കുറ്റി തെറിച്ചായിരുന്നു ഹെഡിന്റെ മടക്കം.

പിന്നാലെ ഓസീസ് വേഗം അവസാനിക്കുകയായിരുന്നു. മിച്ചൽ മാർഷ് (ഒൻപത്), പാറ്റ് കമ്മിൻസ് (17), ടിം പെയ്ൻ (85 പന്തിൽ 22), നാഥൻ‌ ലിയോൺ (പൂജ്യം), ജോഷ് ഹെയ്സൽവുഡ് (പൂജ്യം) എന്നിങ്ങനെയാണു പുറത്തായ ഓസീസ് താരങ്ങളുടെ സ്കോറുകൾ. 7 റൺസുമായി മിച്ചൽ സ്റ്റാർക് പുറത്താകാതെ നിന്നു.

നേരത്തെ, ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ് ഏഴിന് 443ന് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. ചേതേശ്വര്‍ പൂജാര (106), വിരാട് കോലി (82), മായങ്ക് അഗര്‍വാള്‍ (76), രോഹിത് ശര്‍മ (63*) എന്നിവരുടെ ഇന്നിങ്സാണ് ഇന്ത്യക്ക് തുണയായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :