ആശിച്ച തുടക്കം ലഭിച്ചതോടെ ഒന്നാം ദിനം കൈയിലായി; മെല്‍‌ബണില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ തുടക്കം

ആശിച്ച തുടക്കം ലഭിച്ചതോടെ ഒന്നാം ദിനം കൈയിലായി; മെല്‍‌ബണില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ തുടക്കം

  melbourn test , india , kohli , dhoni , Boxing day test , ഓസ്‌ട്രേലിയ , ഇന്ത്യ , ചേതേശ്വര്‍ പൂജാര , വിരാട് കോഹ്‍ലി
മെൽബൺ| jibin| Last Modified ബുധന്‍, 26 ഡിസം‌ബര്‍ 2018 (14:16 IST)
ഓസ്‌ട്രേലിയക്കെതിരായ ബോക്‍സിംഗ് ഡേ ടെസ്‌റ്റില്‍ ഇന്ത്യക്ക് മികച്ച തുടക്കം. ഒന്നാം ദിനം കളി നിർത്തുമ്പോൾ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 215 റൺസ് എന്ന നിലയിലാണ്.

ചേതേശ്വര്‍ പൂജാര (200 പന്തിൽ 68), ക്യാപ്‌റ്റന്‍ വിരാട് കോഹ്‍ലി (107 പന്തിൽ 47) എന്നിവരാണു ക്രീസിൽ. ഹനുമാ വിഹാരി (66 പന്തിൽ എട്ട്), മായങ്ക് അഗർവാൾ (161 പന്തിൽ 76) എന്നിവരാണു പുറത്തായത്.

ടോസ് ലഭിച്ച കോഹ്‌ലി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പുതിയ ഓപ്പണര്‍മാരായ വിഹാരിയും അഗർവാളും ചേര്‍ന്ന് മികച്ച തുടക്കം നല്‍കിയെങ്കിലും മെല്ലപ്പോക്ക് റണ്ണൊഴുക്ക് തടഞ്ഞു. വിക്കറ്റ് നഷ്‌ടമാകാതെ നിലയുറപ്പിക്കുകയെന്ന തന്ത്രമാണ് ഇന്ത്യ പിന്തുടര്‍ന്നത്.

കമ്മിന്‍സിന്റെ പന്തില്‍ ആരോണ്‍ ഫിഞ്ച് പിടിച്ചാണ് വിഹാരി പുറത്തായത്. മായങ്കിനൊപ്പം ഓപ്പണിങ് വിക്കറ്റില്‍ 40 റണ്‍സ് ചേര്‍ത്ത ശേഷമാണ് വിഹാരി പുറത്തായത്.

ടെസ്‌റ്റില്‍ അരങ്ങേറ്റം കുറിച്ച അഗര്‍വാള്‍ ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ച ശേഷമാണ് പുറത്തായത്. സ്‌കോര്‍ 123ല്‍ നില്‍ക്കെ പാറ്റ് കമ്മിൻസിന്റെ പന്തില്‍ ടിം പെയ്ന് ക്യാച്ച് നൽകിയാണ് മായങ്കിന്റെ മടക്കം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :